Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malappuram

പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ച യുവാവ് കസ്റ്റഡിയില്‍: വിദ്യാര്‍ഥിനികളെ ഇന്ന് നാട്ടിലെത്തിക്കും

മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനികളെ നാടുവിടാന്‍ സഹായിച്ച യുവാവിനെ കസ്റ്റഡിയിൽ എടുത്തു . ഇരുവരുടെയും സുഹൃത്താണ് ഇവരെ സഹായിച്ച യുവാവായ അസ്‌ലം റഹീമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മുംബയിൽ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. നാട്ടിലെത്തിക്കുന്ന കുട്ടികൾക്ക് തുടർന്ന് കൗണ്‍സലിങ്ങും നല്‍കും. യാത്രയോടുള്ള താല്‍പര്യം കൊണ്ടാണ് പെൺക്കുട്ടികൾ മുംബൈയിലേക്ക് പോയതാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു . മുംബൈയിലെത്തിയ പോലീസ് സംഘം […]
Read more

സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം : തിരൂരില്‍ സ്വകാര്യബസ് കണ്ടക്ടർ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ ലത്തീഫ് കുഴഞ്ഞുവീണുമരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.തിരൂര്‍- മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് കണ്ടക്ടറാണ് മര്‍ദിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് ആളെ കയറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മർദ്ദനത്തിനിടയാക്കിയത് .സംഭവത്തിൽ മൂന്ന് ബസ്ജിവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയില്‍ നിന്നിറങ്ങുന്നതിനിടെ മാണൂര്‍ സ്വദേശിയായ അബ്‌ദുൾ ലത്തീഫ് കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം പതിവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.
Read more

മലപ്പുറം മുന്‍ എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മലപ്പുറം: മുന്‍ മലപ്പുറം എസ്.പി. സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. സസ്‌പെന്‍ഷന്റെ കാലാവധി ആറുമാസം കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും അടുത്ത പോസ്റ്റിങ്ങ് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടില്ല. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്. എം.ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത്തിനും സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അൻവർ വെളിപ്പെടുത്തിയിരുന്നു. ശബ്ദരേഖ അടക്കം അൻവർ പുറത്തുവിട്ടിരുന്നു. മലപ്പുറം എസ്.പി. ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് അൻവർ നൽകിയ കേസ് പിൻവലിക്കണമെന്ന് […]
Read more

കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്ന വ്യാജ പ്രചാരണം; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടില്‍ കടുവയിറങ്ങിയെന്നു പറഞ്ഞ് വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ കരുവാരക്കുണ്ട് സ്വദേശി ജെറിന്‍ അറസ്റ്റില്‍. വനം വകുപ്പിന്റെ പരാതിയിലാണ് ജെറിനെതിരെ നടപടിയെടുത്തത്. ഇന്നലെയാണ് ജെറിന്‍ നാട്ടില്‍ കടുവയെ കണ്ടെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇത് ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ജെറിന്‍ കടുവയെ കണ്ട അനുഭവം ചാനലുകളോട് ഫോണില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ കടുവയുടെ ദൃശ്യങ്ങള്‍ താന്‍ എഡിറ്റ് ചെയ്താണെന്ന് ഇയാള്‍ സമ്മതിച്ചു. തുടര്‍ന്നാണ് വനംവകുപ്പ് പോലീസില്‍ […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

മലപ്പുറം: സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍അറസ്റ്റില്‍. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ബാഗ്ലൂരില്‍ നിന്നാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി രണ്ട് വര്‍ഷത്തോളമായി വിവിധ സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നും നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ […]
Read more

ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവിൻ്റെ കട സിപിഎം തകർത്തെന്ന് പരാതി

മലപ്പുറം: കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവ് സുധീർ പുന്നപാലയുടെ കട സി.പി.എം പ്രവർത്തകർ തകർത്തതായി പരാതി. കൂടാതെ കട പൂട്ടി താക്കോൽ കൊണ്ടുപോയെന്നും ആരോപണമുണ്ട്. ചുങ്കത്തറ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി റീനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സുധീർ പുന്നപ്പാല പൊലീസിൽ പരാതി നൽകി. അതെസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സുധീർ പുന്നപ്പാല മലപ്പുറം എസ്. പിക്ക് പരാതി നൽകിയിട്ടുണ്ട്.
Read more

മലപ്പുറത്തെ ഭയപ്പെടുത്തിയ കസേരക്കൊമ്പൻ ചരിഞ്ഞു

മലപ്പുറം:കഴിഞ്ഞ രണ്ട് മാസമായി മലപ്പുറം എടക്കര മുത്തേടത്ത് ജനവാസ മേഖലയിൽ ഭീതി സൃഷ്ടിച്ചിരുന്ന കാട്ടാന കസേരക്കൊമ്പൻ ചരിഞ്ഞു. നീണ്ടു വളഞ്ഞ കൊമ്പുകൾ കസേര പോലെ തോന്നിക്കുന്നതിലാണ് നാട്ടുകാർ കസേരക്കൊമ്പൻ എന്ന് ആനയെ വിളിച്ചിരുന്നത് .രാത്രി കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ച ശേഷം പുലർച്ചയോടെ ആന റോഡിലിറങ്ങി ജനത്തെ ഭയപ്പെടുത്തിയിരുന്നു. അർധരാത്രിയിൽ, തുറന്നുകിടന്നിരുന്ന സെപ്റ്റിക് ടാങ്കിൽ വീണാണ് ആന ചരിഞ്ഞത്. അടുത്തിടെയായി ആന ക്ഷീണിതനായിരുന്നെന്നു വനംവകുപ്പ് പറഞ്ഞു.ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിൻമാറാത്ത കൊമ്പനെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
Read more

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരുക്കേറ്റു

മലപ്പുറം: സ്വകാര്യ ബസ് മറിഞ്ഞു അപകടം. മലപ്പുറം പുത്തനത്താണി ചുങ്കം ദേശീയപാതയിലാണ് അപകടം നടന്നത്. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ പുത്തനത്താണിയിലേയും കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന വിവരം.
Read more

തിരൂരങ്ങാടിയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കവെ അമ്മയ്ക്കും മകൾക്കും വെട്ടേറ്റു; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരൂരങ്ങാടി (മലപ്പുറം): സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് ബൈക്ക് യാത്രക്കാരൻ. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ദേശീയപാത തലപ്പാറ വലിയപറമ്പിലായിരുന്നു സംഭവം. മൂന്നിയൂര്‍ പാലക്കലില്‍ താമസിക്കുന്ന മുന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി(40), മകള്‍ ഷബാ ഫാത്തിമ(17) എന്നിവര്‍ക്കാണ് വെട്ടേറ്റത്. പാലക്കലില്‍നിന്നു മുൻപ് താമസിച്ചിരുന്ന കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുമ്പോള്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ ബൈക്ക് യാത്രക്കാരനാണ് ഇവരെ വെട്ടിയത്. ഇരുവരുടേയും വലതുകൈയ്ക്കാണ് വെട്ടേറ്റത്. തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുവരുടെയും കൈയ്ക്കു തുന്നലുണ്ട്. സംഭവത്തിൽ തിരൂരങ്ങാടി […]
Read more

സെന്റ് ഓഫ് ദിനത്തിൽ ആഡംബര കാറുകളുമായി പ്ലസ്ടു വിദ്യാര്‍ഥികളുടെ അഭ്യാസം പ്രകടനം,തമ്മില്‍ കൂട്ടിയിടി; ഒടുവില്‍ കേസ്

കല്പറ്റ: ആഡംബര കാറുകളുമായി പ്ലസ് ടു വിദ്യാർത്ഥികളുടെ അഭ്യാസം. എന്‍.എസ്.എസ്. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ സെന്റ് ഓഫ് ദിനത്തിൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുമായി കുട്ടികളുടെ അഭ്യാസപ്രകടനം. രണ്ടു കാറുകള്‍ അഭ്യാസപ്രകടനത്തിനിടെ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച വൈകീട്ട് നടന്ന സെന്റ് ഓഫ് പാരിപാടികള്‍ക്കുശേഷമായിരുന്നു കുട്ടികളുടെ ഇത്തരത്തിലുള്ള അഭ്യാസപ്രകടനം. സ്‌കൂള്‍ അധികൃതരുടെ വിലക്ക് മറികടന്നാണ് വിദ്യാര്‍ഥികള്‍ കാറുകളുമായി എത്തിയത്.ആറു കാറുകളാണ് സ്കൂളിൽ കൊണ്ടുവന്നത്. ഇക്കൂട്ടത്തിൽ വാടകയ്‌ക്കെടുത്ത ആഡംബര കാറുകളുമുണ്ട്. വിദ്യാര്‍ഥികള്‍ അപകടകരമായ വിധത്തില്‍ […]
Read more
Advertisement
WhiteswanTV Footer