Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malappuram

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: മലപ്പുറത്തെ വീട്ടിൽ സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം പൊലീസ് ആണ് സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തുന്നത്. സംഭവം നടന്ന സ്ഥലവും തെളിവു നശിപ്പിക്കാൻ വീടിൻ്റെ ഭാ​ഗത്ത് കുഴി കുഴിച്ചതും സിറാജുദ്ദീൻ‍ കാണിച്ചുകൊടുത്തു. എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.
Read more

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : കാണാമറയത്ത് സുകാന്ത് ; വീട്ടിൽ റെയ്‌ഡ്

തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിൽ മുഖ്യപ്രതി സുകാന്ത് കാണാമറയത്ത് തന്നെ. അതേസമയം ഇന്ന് പ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു . മലപ്പുറത്തെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്. യുവതിയും പ്രതിയും പലസ്ഥലങ്ങളിൽ പോയതിന്റെ രേഖകളും ഒരു ലാപ്ടോപ്പും ഇവിടെ നിന്ന് കണ്ടെത്തി. കൂടാതെ ഒരു മൊബൈൽ ഫോണും പോലീസ് കണ്ടെത്തിയിരുന്നു . ഫോണിൽനിന്ന് ചാറ്റുകളും ലാപ്ടോപിൽനിന്ന് കേസുമായി ബന്ധിപ്പെട്ട തെളിവുകളും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കഴിഞ്ഞ മാസം 24 നാണ് […]
Read more

എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാല് പേരെ കസ്റ്റഡിയിലെടുത്തു

മലപ്പുറം : മഞ്ചേരിയിൽ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. കൊച്ചി എൻ ഐഎയാണ് ഇന്ന് പുലർച്ചെ മഞ്ചേരിയിലെ അഞ്ച് വീടുകളിൽ റെയ്ഡ് നടത്തിയത്.ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എൻഐഎ റെയ്ഡ്. റെയ്‌ഡിൽ നാല് പേരെ എൻഐഎ കസ്റ്റഡിയിലും എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഷംനാദ് എന്ന പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.
Read more

മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിൽ ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ യാസിറിനെ കണ്ടെത്തുകയായിരുന്നു. സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്യാസിർ.
Read more

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ (60), മകൻ ഹാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ എച്ച്‌ഐവി ബാധ

മലപ്പുറം: വളാഞ്ചേരിയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെയാണ് ഒൻപത് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ബ്രൗണ്‍ ഷുഗര്‍ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകര്‍ന്നത്. ഇതിൽ മൂന്നു പേർ ഇതരസംസ്ഥാന തൊഴിലാളികളും നാല് പേർ സംസ്ഥാനത്തിനകത്തുളളവരുമാണ്. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്. പ്രശ്നം ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് അടിയന്തരയോഗം ചേര്‍ന്നു.
Read more

മലപ്പുറത്ത് അസം സ്വദേശിയെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ അസം സ്വദേശിയായ യുവാവിനെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊലപ്പെടുത്തി അസം സ്വദേശി. ആദിൽ ഇസ്ലാമാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗുൽജാർ ഹുസൈനെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10.15-ഓടെയായിരുന്നു സംഭവം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം. തർക്കത്തെ തുടർന്ന് ആദിലിനെ ഓട്ടോ ഉപയോ​ഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് മതിലിനോട് ചേർത്തുനിർത്തി വീണ്ടും ശരീരത്തിലൂടെ ഓട്ടോ കയറ്റിയിറക്കി. ആദിലിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read more

വടക്കൻ കേരളത്തിൽ വേനൽ മഴ കനക്കുന്നു

മലപ്പുറം: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് . നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നീ സ്ഥലങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത് . പലയിടങ്ങളിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴക്കി വീണു . കൂടാതെ മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു കൂടാതെ മലപ്പുറത്തത് പലഭാഗങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. നിലബൂരിലെ […]
Read more

ലഹരി നൽകി പെൺകുട്ടിയെ 5 വർഷത്തോളം പീഡിപ്പിച്ചു: 23 കാരൻ അറസ്റ്റിൽ

മലപ്പുറം: കോട്ടക്കലിൽ രാസലഹരി നൽകി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് ഭക്ഷണത്തിലൂടെയായിരുന്നു 23 കാരനായ പ്രതി അബ്ദുൽ ഗഫൂർ രാസലഹരി കലർത്തി നൽകിയത്. പിന്നീട് ഇയാൾ പെൺക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു കൂടാതെ പ്രതി പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തുകയും, ഇത് കാണിച്ച് ഭീഷണിപ്പെടുതുകയും ചെയ്തു .കൂടാതെ പെൺക്കുട്ടിയുടെ പക്കൽ നിന്ന് ഇയാൾ സ്വർണാഭരണങ്ങളും തട്ടിയെടുത്തിരുന്നു. 2020 ൽ പെൺകുട്ടി പ്ലസ് വൺ വിദ്യാർഥിനി ആയിരിക്കെ തുടങ്ങിയ പീഡനം […]
Read more

മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു

മലപ്പുറം: തിരുവാലിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. 17 വവ്വാലുകളാണ് കഴിഞ്ഞ ദിവസം ചത്ത് വീണത്. പൂന്തോട്ടത്തിലെ റോഡരികിലെ കാഞ്ഞിരമരത്തില്‍ തമ്പടിച്ച വവ്വാലുകളാണ് ചത്തത്. ഇതോടെ പ്രദേശവാസികളാണ് പരിഭ്രാന്തിയിലായി. കനത്ത ചൂടാണ് മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. അധികം പ്രായമില്ലാത്ത വവ്വാലുകളാണ് ചത്തിട്ടുള്ളത്. വനം വകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം […]
Read more
Advertisement
WhiteswanTV Footer