‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ നടത്തിയത് സംഘടിത കുറ്റകൃത്യം
കൊച്ചി: ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മാതാക്കള്‍ നടത്തിയത് സംഘടിത കുറ്റകൃത്യമായിരുന്നുവെന്ന് പരാതിക്കാരനായ സിറാജ് വലിയതുറ. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിർത്തുകൊണ്ടാണ് ഈ വാദം ഉന്നയിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വാദിച്ചു. മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ നടന്‍ സൗബിന്‍ ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് പ്രതികള്‍. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വാദം കേള്‍ക്കുന്നത്. ചോദ്യംചെയ്യലിന് […]
Read more