Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayalam news channel live

നായ്ക്കളെ പറമ്പിൽ ഉപേക്ഷിക്കാൻ ശ്രമം; നാട്ടുകാർ പിടികൂടി

കൊല്ലം: കൊട്ടാരക്കരയിൽ ലോറി നിറയെ കൊണ്ടു വന്ന നായ്ക്കളെ റോഡിൽ ഉപേക്ഷിക്കാൻ ശ്രമം.ഇടുങ്ങിയ റോഡിൽ ലോറി മുന്നോട്ടു പോകാത്തതിനാൽ പെട്ടി ഓട്ടോയിൽ കയറ്റി കുറെ നായ്ക്കളെ പറമ്പിൽ കൊണ്ടുവിട്ടു. തുടർന്ന് നാട്ടുകാർ കൂട്ടംകൂടി പ്രതിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജിയും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി. തുറന്നുവിട്ട നായ്ക്കളെ ഓടിച്ചിട്ടുപിടിച്ച് ലോറിയിൽ കയറ്റി. മൃഗസ്നേഹികളെന്ന് പരിചയപ്പെടുത്തിയ സ്ത്രീകൾ ഉൾപ്പെട്ട അഞ്ചുപേരാണ് നായ്ക്കളുമായി എത്തിയത്. എറണാകുളം തൃപ്പൂണിത്തുറയിൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഒഴിപ്പിച്ച നായ്ക്കളെയാണ് മൂടിക്കെട്ടിയ ലോറിയിൽ മേലിലയിൽ എത്തിച്ചത്. […]
Read more

കടകളിലെത്തി ലക്ഷങ്ങളുടെ തട്ടിപ്പ്; വ്യാജനെ തപ്പി പോലീസ്

കോട്ടയം: കോട്ടയം തിരുവല്ലയിൽ സർക്കാർ ഉദ്യോഗസ്ഥനെന്ന പേരിൽ തട്ടിപ്പ്. സര്‍ക്കാര്‍ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫര്‍ണിച്ചര്‍ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫര്‍ണിച്ചര്‍, തിരുവല്ല നഗരത്തിലെ തോപ്പില്‍ ഫര്‍ണിച്ചര്‍ എന്നീ സ്ഥാപനങ്ങളിലാണ് തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട ഗ്രാമവികസനകേന്ദ്രം എന്‍ജിനീയര്‍ എന്ന് സ്വയം പരിചയപ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് എത്തിയ യുവാവാണ് തട്ടിപ്പിന് പിന്നിലെന്ന് കടയുടമകള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 14-ന് […]
Read more

ഹണി ട്രാപ്പ്; പ്രവാസിയെ കുടുക്കി ഥാര്‍ ജീപ്പും പണവും കവർന്നു

കോഴിക്കോട്: പ്രവാസിയെ ഹണി ട്രാപ്പില്‍ കുടുക്കി ഥാര്‍ കാറും ഒരുലക്ഷത്തിലേറെ രൂപയും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടം ചിറക്കാനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിന്റെ പരാതിയിലാണ് നടപടി. സംഘത്തിലെ പ്രധാനിയായ മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ(38)യെയും സംഘത്തെയും കുറിച്ച് പോലീസ് […]
Read more

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പുതുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ് വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 7626 രൂപയാണ് നല്‍കേണ്ടി വരിക. […]
Read more

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസെത്തി; കാറിൽ നിന്ന് പിടിച്ചെടുത്തത് 51 ഗ്രാം എംഡിഎംഎ

കോഴിക്കോട്: കോഴിക്കോട് വാടകവീട്ടിൽ നിന്നും കണ്ടെടുത്തത് 51 ഗ്രാ൦ എം ഡി എം എ. വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിവിൽപ്പന നടക്കുന്നത്. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നല്ലളം പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ കാറിൽ ഒളിപ്പിച്ച എംഡിഎംഎ ഗ്ലാസ് തകർത്താണ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിന് […]
Read more

വിഷ്ണു മഞ്ജു നായകനാകുന്ന കണ്ണപ്പയുടെ ഗ്രാന്‍ഡ് കേരളാ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്

പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുന്ന കണ്ണപ്പയുടെ ട്രെയ്‌ലര്‍ ലോഞ്ച് ഇന്ന്.തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രമാണ് കണ്ണപ്പ . മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളില്‍ കണ്ണപ്പയില്‍ എത്തുന്നുണ്ട്. ഇന്ന് വൈകുന്നേരം 5 മണിക്ക് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കുന്ന ഇവെന്റില്‍ മലയാളത്തിന്റെ മോഹന്‍ലാല്‍, തെലുങ്ക് താരം വിഷ്ണു മഞ്ജു, മോഹന്‍ബാബു , മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാര്‍ തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും മലയാള സിനിമാ മേഖലയിലെ ക്ഷണിക്കപ്പെട്ട […]
Read more

അഞ്ചോളം കേസിലെ പ്രതിയെ 10 വർഷങ്ങൾക്ക് ശേഷം പിടികൂടി

ആലപ്പുഴ: ഹരിപ്പാട് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ 2010, 2013, 2014 വര്‍ഷങ്ങളില്‍ രജിസ്റ്റർ ചെയ്ത അഞ്ചോളം കേസിലെ പ്രതിയെ പിടികൂടി. പ്രതിയായ കാർത്തികപ്പള്ളി ഏവൂർ ഗിരീഷിനെയാണ് കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസര്‍മാരായ അജീഷ്, വിഷ്ണു എന്നിവർ എറണാകുളത്ത് നിന്നും പിടികൂടിയത്. സ്വർണ്ണ ചേന കൈവശം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അയൽവാസികളിൽ നിന്നും സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ചതിനും അയൽവാസിയായ സ്ത്രീയോട് അപമാര്യദയായി പെരുമാറിയതിനുമാണ് പ്രതിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതി അന്വേഷണവുമായി സഹകരിക്കാതെ […]
Read more

Recent News

Advertisement
WhiteswanTV Footer