Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: malayalam news channel live

സീതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കി: ഇടുക്കി പീരുമേട്ടിൽ വനത്തിനുള്ളിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് . പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്. തോട്ടാപ്പുര ഭാഗത്ത്‌ താമസിച്ചിരുന്ന സീത (42) ആണ് കൊല്ലപ്പെട്ടത്. വനത്തിൽ വച്ച് കാട്ടാന ആക്രമിച്ചു എന്നാണ് ഭർത്താവ് ബിനു പറഞ്ഞിരുന്നത്. ഭർത്താവ് ബിനുവിനെ പോലിസ് കസ്റ്റഡിയിൽ എടുത്തു. വന്യ മൃഗ ആക്രമണ ലക്ഷണങ്ങൾ ഒന്നും തന്നെ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയില്ല . തല പല തവണപരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചുവെന്ന് കണ്ടെത്തി. വലതു ഭാഗവും ഇടതു ഭാഗവും ഇടിപ്പിച്ചിരിക്കുന്നത് മരത്തിലാക്കാനാണ് സാധ്യത. […]
Read more

മഹീന്ദ്ര സ്കോർപിയോ എൻ ഓട്ടോമാറ്റിക്; ഏറ്റവും വില കുറഞ്ഞ പതിപ്പ്

മഹീന്ദ്ര സ്കോർപിയോ എന്നിന് ഉടൻ തന്നെ രാജ്യത്ത് ഒരു വേരിയന്റ് അപ്‌ഗ്രേഡ് ലഭിക്കും.പുറത്ത് വരുന്ന ഏറ്റവും പുതിയ അനുസരിച്ച് കമ്പനി Z4 ട്രിമ്മിനെ അടിസ്ഥാനമാക്കി എസ്‌യുവിയുടെ പുതിയ ഓട്ടോമാറ്റിക് വകഭേദങ്ങൾ അവതരിപ്പിക്കു൦. നിലവിൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് Z6, Z8, Z8L എന്നീ മൂന്ന് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. പുതിയ മഹീന്ദ്ര സ്കോർപിയോ N Z4 ഓട്ടോമാറ്റിക് വേരിയന്റ് വരും ആഴ്ചകളിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. 7-സീറ്റ് ലേഔട്ടും 2WD ഡ്രൈവ്‌ട്രെയിൻ സിസ്റ്റവും ഉള്ള […]
Read more

എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിക്കുന്നു

കൊച്ചി: കാലവര്‍ഷത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നു. ജില്ലയില്‍ ഒരു എലിപ്പനി മരണം സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 33 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ആറുപേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. കഴിഞ്ഞ ആറു ദിവസത്തിടെ ഡെങ്കിപ്പനി സംശയിക്കുന്ന 196 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 33 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിക്കുകയും ചെയ്തു.ജില്ലയില്‍ ആറു പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.ആലുവയില്‍ എലിപ്പനി സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു.ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ […]
Read more

അഖണ്ഡ 2; എത്തുന്നു വൻ ബജറ്റില്‍

നന്ദമുരി ബാലകൃഷ്‍ണ നായകനായി വരുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖണ്ഡ 2. ബോയപട്ടി ശ്രീനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാലകൃഷ്‍ണയുടെ കരിയറിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലായി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ അഖണ്ഡ 2ന്റെ ടീസറും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ ആകെ ബജറ്റ് 180 കോടിയാണെന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്. തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് പൂർത്തിയാക്കിയിട്ടുണ്ട് ബാലകൃഷ്‍ണ. എന്നാല്‍ റിലീസ് 2025 സെപ്റ്റംബർ 25 ന് പകരം […]
Read more

ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം

തിരുവനന്തപുരം: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങൾ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. മത്സ്യബന്ധനത്തിനുള്ള ഉപകരണങ്ങൾ സൂക്ഷിച്ച പുല്ലുവിള സ്വദേശികളായ ബെഞ്ചമിൻ, ബൈജു എന്നിവരുടെ വള്ളങ്ങളാണ് പിടിച്ചെടുത്തത്. വള്ളത്തിലുണ്ടായിരുന്ന രണ്ട് ലക്ഷത്തിൽ പരം രൂപ വിലവരുന്ന മത്സ്യം ലേലം ചെയ്ത് സർക്കാരിലേക്ക് അടപ്പിച്ചു. വിഴിഞ്ഞം ഹാർബറിനടുത്ത് നടത്തിയ പരിശോധനയിലാണ് വള്ളം പിടികൂടിയത്. രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് ഇവർ പിടിച്ചെടുക്കുന്നത്. കൃത്രിമമായി നടത്തുന്ന ഇത്തരം മീൻപിടുത്തം അനുവദിക്കില്ലെന്നും […]
Read more

ബിഷപ്പ് ഹൗസിൽ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസിൽ വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാസർഗോഡ് ഭീമനടി സ്വദേശി മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്. ധനസഹായം ചോദിച്ചെത്തിയ സാവിയർ കുഞ്ഞുമോൻ എന്ന മുസ്തഫ പണം പോരെന്ന് പറഞ്ഞാണ് അഡ്മിനിട്രേറ്റർ ഫാദർ ജോർജ് പൈനാടത്തിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ 11.45 ഓടെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റ വൈദികൻ ഫാ.ജോർജ് പൈനാടത്ത് ആശുപത്രിയിൽ ചികിത്സ തേടി. ധനസഹായം ആവശ്യപ്പെട്ടാണ് മുസ്തഫ ബിഷപ്പ് ഹൗസിൽ എത്തിയത്. ബിഷപ്പിന്‍റെ നിർദേശപ്രകാരം മുസ്തഫ ഓഫീസ് ചുമതലയിൽ ഉണ്ടായിരുന്ന […]
Read more

അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു, വധു ഐപിഎല്‍ ടീം ഉടമ കാവ്യ മാരന്‍ ?

ചെന്നൈ: സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ വിവാഹിതനാകുന്നു എന്ന് റിപ്പോര്‍ട്ട്. സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. അനിരുദ്ധും കാവ്യയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷംതന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരേയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാര്‍ത്തകള്‍ വന്നത്. സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. […]
Read more

നിലമ്പൂ‍ർ ഉപതെരഞ്ഞെടുപ്പിന് അവധികൾ പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം: ജൂൺ 19ന് നടക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ബൂത്ത് ക്രമീകരിക്കുന്നതിനും മറ്റു നടപടികൾക്കുമായി പോളിംഗ് സാമഗ്രികളുടെയും ഇവിഎം/ വിവി പാറ്റ് മെഷീനുകളുടെയും വിതരണ സ്വീകരണ കേന്ദ്രമായി പ്രവർത്തിക്കുന്ന ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിന് ജൂൺ 18 മുതൽ 23 വരെയും പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ജൂൺ 18, 19 തീയതികളിലും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അതിനിടെ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വാഹന […]
Read more

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിച്ചേക്കും

തൃശ്ശൂര്‍: ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ പിടിയിലായ മുഖ്യ ആസൂത്രക ലിവിയയെ ഇന്ന് കേരളത്തിലെത്തിച്ചേക്കും. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവര്‍ എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മുംബൈയിലേക്ക് എത്തിയത്. ഇന്നലെയാണ് ലിവിയ പിടിയിലായത്. സ്‌കൂട്ടറിലും ബാഗിലുമായി എല്‍എസ്ടി സ്റ്റാമ്പുകള്‍ സൂക്ഷിച്ച് എക്സൈസിലും പൊലീസിനും വിവരം നല്‍കി ഷീലാ സണ്ണിയെ കുടുക്കുകയുമായിരുന്നു ഉദ്ദേശ്യം. സുഹൃത്ത് നാരായണ്‍ദാസിനെ കൂട്ടുപിടിച്ച് ആസൂത്രണം വിജയകരമായി നടപ്പിലാക്കിയത്. 72 ദിവസമാണ് […]
Read more

വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിക്ക് നേരെ ലൈംഗീകാതിക്രമം, ഒരാൾ പിടിയിൽ. കോഴിക്കോട് ടൗണിൽ ബസിൽ വച്ചാണ് സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. അന്യസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബീഹാർ സ്വദേശി വാജിർ അൻസാരിയാണ് പിടിയിലായ പ്രതി. സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ ബസ്സിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read more

Recent News

Advertisement
WhiteswanTV Footer