Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: malayalamfilm industary

ടൊവിനോയുടെ നായികയായി കയാദു ലോഹര്‍; സംവിധാനം ഡിജോ ജോസ് ആന്‍റണി

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും പള്ളിച്ചട്ടമ്പി. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വേൾഡ് വൈഡ് ഫിലിംസ് ഇന്ത്യയുടെ ബാനറിൽ നൗഫൽ, ബ്രജേഷ് എന്നിവർ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൻസീർ സലാമും […]
Read more

‘അമ്മ’യുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്ന് മോഹന്‍ലാല്‍; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദന്‍

താരസംഘടനയായ അമ്മയില്‍ പുതിയ ഭാരവാഹികളെ കണ്ടെത്താനായി തെര‍ഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. സംഘടനയുടെ ജനറല്‍ ബോഡ‍ി യോഗം നാളെ കൊച്ചിയില്‍ നടക്കും. പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ അടക്കം നിലവിലെ ടീം തന്നെ മിക്ക സ്ഥാനങ്ങളിലും തുടരും. തെരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്നാണ് മോഹന്‍ലാലിന്‍റെ നിലപാട്. ബാബുരാജിനെ ജനറൽ സെക്രട്ടറിയാക്കുന്നത് ജനറൽ ബോഡി ചർച്ച ചെയ്യും. അതേസമയം സംഘടനയില്‍ ഭാരവാഹിത്വം വഹിക്കാന്‍ താല്‍പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. അതിനാല്‍ ട്രഷറര്‍ സ്ഥാനത്ത് ഉണ്ണി മുകുന്ദന് പകരം മറ്റൊരു […]
Read more

‘അങ്കം അട്ടഹാസ’വുമായി ഷൈനും മാധവും സൈജുവും; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക്

ഏറ്റവും പുതിയ മലയാള ചലച്ചിത്രം അങ്കം അട്ടഹാസത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാസ് ആക്ഷൻ ത്രില്ലറാകും സിനിമയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഷൈൻ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് അങ്കം അട്ടഹാസത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. ഇവരുടെ വ്യത്യസ്ത ഭാവങ്ങളടങ്ങിയതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ. സുജിത് എസ്. നായരാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രം ഓണം റിലീസായി തിയറ്ററുകളില്‍ എത്തും. 2025 ഫെബ്രുവരിയിലാണ് അങ്കം അട്ടഹാസത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. അനില്‍കുമാര്‍ ജി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix