ഉസ്‌ബെക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം; കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍
ന്യൂഡൽഹി: ഉസ്‌ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ആലപ്പുഴ സ്വദേശി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഡിജിപി റവാഡ ചന്ദ്രശേഖറിന് കമ്മീഷൻ കത്തയച്ചു. സാവരിയ ആക്രമണത്തിനും നിർബന്ധിത മതപരിവർത്തന ശ്രമത്തിനും ഇരയായെന്ന ആരോപണങ്ങളിൽ ദേശീയ വനിതാ കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈ മൂന്നിനാണ് ഉസ്‌ബെക്കിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ […]
Read more