Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mamata Banerjee

കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവച്ചു

കൊൽക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എംപി കോയല്‍ മല്ലിക് രാജിവെച്ചു. മറ്റൊരു എംപിയായ പ്രകാശ് ചിക് ബറൈക്കും മല്ലിക്കിന് മണിക്കൂറുകൾക്കുള്ളിൽ രാജി നൽകിയതായി റിപ്പോർട്ട്. മുൻപ് സുഷ്മിത ദേബ്, സുഗേന്ദു ശേഖർ എന്നിവരും എംപി സ്ഥാനം രാജിവച്ചിരുന്നു. മല്ലിക്കിന്റെ രാജിയോടെ രാജ്യസഭയിലെ ടിഎംസി എംപിമാരുടെ എണ്ണം ഒമ്പായത് ആയി. നാല് ദിവസത്തിനുള്ളിൽ നാലാമത്തെ എംപിയായി മല്ലിക് രാജി നൽകിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ടിഎംസിയിൽ രാജി തുടർന്നുവരുന്നത്. ഇനിയും ചില പ്രമുഖ […]
Read more

തൃണമൂൽ പരാജയത്തിന് ശേഷം ബംഗാളിൽ IAS, IPS തലത്തിൽ വൻ അഴിച്ചുപണി

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിലെ ഭരണ സംവിധാനത്തിൽ വൻ മാറ്റങ്ങൾ നടപ്പാക്കാനൊരുക്കം. തൃണമൂലിന്റെ പരാജയത്തെത്തുടർന്ന് ഉദ്യോഗസ്ഥരും പോലീസും മമത ബാനർജിയും പാർട്ടിയും തമ്മിൽ അകലം പാലിക്കുന്ന രീതിയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻ വിശ്വസ്തരായ ഉന്നത ഉദ്യോഗസ്ഥരും ഇപ്പോൾ പഴയ നേതൃത്വവുമായി അകലം പാലിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപി സർക്കാർ അധികാരമേറ്റതോടെയാണ് സംസ്ഥാനത്തിലെ ഉദ്യോഗസ്ഥന്മാരിൽ വലിയ പുനഃസംഘടന നടത്തിയത്. ഇതിന്റെ ഭാഗമായി 179 ഐപിഎസ് ഉദ്യോഗസ്ഥർക്കു പുതിയ നിയമന ഉത്തരവുകൾ ഇറക്കുകയും, ഐജി […]
Read more

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി രാജിവെച്ചു. ഇതോടെ പാർട്ടിയിലെ വിമത ക്യാമ്പിന് കൂടുതൽ ശക്തി ലഭിച്ചതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മമത ബാനർജി ഡൽഹിയിലുള്ള സമയത്താണ് രാജി പ്രഖ്യാപനം ഉണ്ടായത്. പാർട്ടിയിൽ തുടരുന്ന ഭിന്നതകളും നേതൃത്വത്തിനെതിരായ അസന്തോഷവും ഈ നീക്കത്തിന് കാരണമായെന്നാണ് സൂചന. ഇതിനിടെ വിമത എംപിമാർ ലോക്സഭ സ്പീക്കറെ ഈ ആഴ്ച കാണുകയും പ്രത്യേക ബ്ലോക്കായി അംഗീകാരം തേടുകയും ചെയ്യുമെന്ന് […]
Read more

മമതക്ക് തിരിച്ചടി; പാർട്ടി ആസ്ഥാനം ഒഴിയണമെന്ന് ഉടമ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിലവിലെ ദേശീയ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമ പോലീസിനെ സമീപിച്ചു. പാർട്ടിയുമായുള്ള വാടക കരാറിന്റെ കാലാവധി 2025-ൽ അവസാനിച്ചുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ അറിയിച്ചു. 2022-ലാണ് തൃണമൂൽ കോൺഗ്രസ് ഈ കെട്ടിടം വാടകയ്ക്ക് എടുത്തത്. അതിന് മുമ്പ് ഇത് കൊൽക്കത്തയിലെ ഒരു പ്രമുഖ ഹോട്ടലായിരുന്നു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പ്രവർത്തനങ്ങൾ ഉൾപ്പെടെ പാർട്ടിയുടെ പ്രധാന പരിപാടികൾ ഈ കെട്ടിടത്തിൽ നിന്നാണ് നടന്നത്. തിരഞ്ഞെടുപ്പിന് […]
Read more

മമതയെ വെട്ടിലാക്കിയ തൃണമൂലിൻ്റെ ദത്തുപുത്രൻ

2011ൽ അധികാരത്തിലെത്തിയതിന് പിന്നാലെ മൂന്ന് പതിറ്റാണ്ടിലേറെ ഭരണത്തിലുണ്ടായിരുന്ന സിപിഐഎമ്മിനെ ഒറ്റയടിക്ക് തകർത്തുകൊണ്ടാണ് തൃണമൂൽ കോൺ​ഗ്രസ് ബം​ഗാളിൽ എതിരാളികളില്ലാത്ത പാർട്ടിയായി മാറിയത്. 2011ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎം അഭിമുഖീകരിച്ച അതെ രാഷ്ട്രീയ പ്രശ്നങ്ങളിലൂടെയാണ് ബം​ഗാളിൽ ഇപ്പോൾ മമതാ ബാനർജിയുടെ തൃണമൂൽ കോൺ​ഗ്രസ് കടന്ന് പോകുന്നത്. തൃണമൂലിൻ്റെ ആക്രമണ രാഷ്ട്രീയമാണ് 2011ൽ സിപിഐഎമ്മിന് ഭീഷണിയായതെങ്കിൽ മമതയ്ക്ക് ഇപ്പോൾ ഭരണത്തിലിരിക്കുന്ന ബിജെപിയുടെ ഭീഷണിയെ മാത്രമല്ല നേരിടേണ്ടി വരുന്നത്. ബിജെപിയുടെ എതിർപ്പിനെക്കാൾ മമതയെ പ്രതിരോധത്തിലാക്കുന്നത് സ്വന്തം പാർട്ടിയിൽ നിന്ന് ഉയരുന്ന വെല്ലുവിളികളാണ്. […]
Read more

പോരാട്ടം അല്ലെങ്കിൽ മരണം; BJP വിരുദ്ധപാർട്ടികൾ ഉടൻ യോഗംചേരുമെന്ന് മമത

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിഎംസി നേതാക്കൾക്കും പ്രവർത്തകർക്കും നേരെയുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ വൻ ധർണ സംഘടിപ്പിച്ച് മമതാ ബാനർജി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും രൂക്ഷവിമർശനങ്ങളാണ് മമത ധർണയിൽ ഉന്നയിച്ചത്. ടിഎംസി നേതാക്കൾക്ക് എതിരായ ആക്രമണങ്ങൾക്കും വഴിയോരക്കച്ചവടക്കാരെ നിർബന്ധിതമായി ഒഴിപ്പിക്കുന്നതിനുമെതിരേ പോരാടും അല്ലെങ്കിൽ മരിക്കുമെന്ന് മമത പറഞ്ഞു. നേരത്തെ, റാണി റാഷ്മണി റോഡിലായിരുന്നു ടിഎംസി ധർണ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നതെങ്കിലും കൊൽക്കത്താ പോലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിഷേധത്തിനുള്ള വേദി, […]
Read more

മമതാ സർക്കാരിന്റെ അവസാന നാൾ ഇന്ന്; അടുത്ത 24 മണിക്കൂർ നിർണായകം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് കേന്ദ്രത്തിൽ ഗൗരവമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി മാധ്യംഗ്രാം പ്രദേശത്താണ് സംഭവം നടന്നത്. ഈ കൊലപാതകം സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം കൂടുതൽ രൂക്ഷമാക്കിയെന്നാണ് റിപ്പോർട്ടുകൾ. 294 സീറ്റുകളിൽ 207 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയെങ്കിലും പുതിയ സർക്കാർ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. അതേസമയം മമതാ ബാനർജിയുടെ സർക്കാരിന്റെ കാലാവധി ഇന്ന് അവസാനിച്ചു. മുഖ്യമന്ത്രി സ്ഥാനത്ത് […]
Read more

ബംഗാളിൽ ബിജെപിക്ക് വന്‍ മുന്നേറ്റം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി മമത

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബിജെപി 184 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 93 സീറ്റുകളിലും ലീഡ് നിലയിലാണ്. സിപിഎം 1 സീറ്റിലും മറ്റ് പാർട്ടികൾ 4 സീറ്റുകളിലും മുന്നിലാണ്. അതേസമയം, മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രംഗത്തെത്തി. ടിഎംസി ജയിക്കുന്ന മണ്ഡലങ്ങളിൽ വോട്ടെണ്ണൽ സാവധാനത്തിലാക്കുന്നുവെന്നാണ് ആരോപണം. 70 മണ്ഡലങ്ങളിൽ ഇനിയും കണക്കെടുപ്പ് ആരംഭിച്ചിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു. 293 സീറ്റുകളുള്ള […]
Read more

സത്യപ്രതിജ്ഞാ ചടങ്ങിന് തിരിച്ചുവരാമെന്ന് ബംഗാളിൽ പ്രധാനമന്ത്രി മോദി

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിജയ സൂചന നൽകുന്നുണ്ടെന്നും, സത്യപ്രതിജ്ഞാ ചടങ്ങിനായി വീണ്ടും ഇവിടെ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കാനിരിക്കെയാണ് മോദിയുടെ പ്രതികരണം. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബറാക്ക്‌പോറിൽ നടന്ന റാലിയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതി രാജ്യത്തിന്റെ വികസനത്തിന് നിർണായകമാണെന്നും കിഴക്കൻ മേഖലയുടെ വളർച്ച ഇന്ത്യയുടെ ഭാവിക്കായി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയ്ക്കും […]
Read more

തമിഴ്‌നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് തുടങ്ങി; കനത്ത സുരക്ഷ

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടും പശ്ചിമബംഗാളും പോളിങ് ബൂത്തിലേക്ക് എത്തിത്തുടങ്ങി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കും. 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാരാണുള്ളത്. ബംഗാളിലെ ആദ്യഘട്ടത്തില്‍ 152 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, ടിവികെ പ്രസിഡന്റ് വിജയ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix