Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MasappadyCase

മാസപ്പടി കേസ് രാഷ്ട്രീയ പകപോക്കൽ; ബിജെപിയും ആർഎസ്എസും പിന്നിലെന്ന് പിണറായി

ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനും തനിക്കും കുടുംബത്തിനുമെതിരായ രാഷ്ട്രീയ നീക്കമാണെന്ന് സിപിഎം നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന ജില്ലാ വിശാലസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും മകൾ വീണയ്ക്കുമെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി പറഞ്ഞു. സേവനം നൽകിയതിനാണ് എക്സാലോജിക്കിന് പണം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന് പിന്നിൽ ആർഎസ്എസും ബിജെപിയുമാണെന്നും പിണറായി ആരോപിച്ചു. തന്നിലൂടെ പാർട്ടിയെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്നും പിണറായി ആരോപിച്ചു. […]
Read more

മാസപ്പടി കേസ്; എഫ്ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിച്ച് എകെ ബാലൻ

പാലക്കാട്: മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാരിനെ വെല്ലുവിളിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ യുഡിഎഫ് നേതാക്കളാണ് കേസിൽ കുടുങ്ങുകയെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിജിലൻസ് പരിശോധന നേരത്തെ പൂർത്തിയായതായും എകെ ബാലൻ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് പിണറായി വിജയൻ കുറ്റക്കാരനല്ലെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയും കുടുംബത്തെയും ആർക്കും തകർക്കാനാകില്ലെന്നും കേരള രാഷ്ട്രീയത്തിൽ പിണറായി തുടർന്നും ശക്തമായി നിലനിൽക്കുമെന്നും എകെ ബാലൻ അവകാശപ്പെട്ടു. […]
Read more

മാസപ്പടി കേസ്; മൊഴി പിൻവലിക്കാൻ ശശിധരൻ കർത്തയും

കൊച്ചി: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത കോടതിയെ സമീപിച്ചു. 2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ഇഡി ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് കർത്തയ്ക്കുവേണ്ടി സഹോദരൻ അജിത് സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആരോപണം. ആരോഗ്യനില മോശമായിരുന്നിട്ടും ചോദ്യം ചെയ്യൽ തുടർന്നുവെന്നും, ഡോക്ടർമാർ ചോദ്യം ചെയ്യൽ തുടരരുതെന്ന് നിർദേശിച്ചിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചോദ്യം ചെയ്യുന്നതിനിടെ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് […]
Read more

മാസപ്പടി കേസ്; കേരളം കണ്ട ഏറ്റവും വലിയ അഴിമതി പുറത്തുവരുമെന്ന് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിലൂടെ പുറത്തുവരാനിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് കരുതിയവർക്കുള്ള ശക്തമായ പാഠമായിരിക്കും കേസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും കുഴൽനാടൻ വ്യക്തമാക്കി. വിഷയത്തിൽ സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും മികച്ച തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും […]
Read more

സിഎംആർഎല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാട്: മുഹമ്മദ് റിയാസ്

കോഴിക്കോട്: മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് എംഎൽഎ. സിഎംആർഎല്ലും വീണാ വിജയനും തമ്മിലുണ്ടായത് നിയമപരമായ പണമിടപാടാണെന്ന് റിയാസ് പറഞ്ഞു. വീണാ വിജയനിൽ നിന്ന് സേവനം ലഭിച്ചിട്ടില്ലെന്ന് സിഎംആർഎൽ എംഡിയോ മറ്റ് ഉദ്യോഗസ്ഥരോ മൊഴി നൽകിയിട്ടില്ലെന്നും മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീണാ വിജയൻ മാസപ്പടി വാങ്ങിയെന്ന തരത്തിൽ ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും റിയാസ് ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Read more

റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; വിമർശനവുമായി റിയാസിൻ്റെ സുഹൃത്ത് ഹസ്സൻ വാരിസ്

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ്. റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും റിയാസ് വൻതുക കൈമാറിയതായി പറയാൻ ആവശ്യപ്പെട്ടെന്നും ഹസ്സൻ വാരിസ് ആരോപിച്ചു. ഓഗസ്റ്റ് 18ന് നൽകിയ മൊഴി സമ്മർദ്ദത്തെ തുടർന്നുള്ളതാണെന്നും മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വാങ്ങിയതാണെന്നും ഹസ്സൻ വാരിസ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഓഗസ്റ്റ് 20ന് മൊഴി പിൻവലിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സത്യവാങ്മൂലം സമർപ്പിച്ചത്. അതേസമയം, ഹസ്സൻ വാരിസിന്റെ ആരോപണങ്ങൾക്കെതിരെ […]
Read more

മാസപ്പടി കേസ്; സിബിഐ അന്വേഷിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

കോട്ടയം: മാസപ്പടി കേസിൽ ഉണ്ടായിരിക്കുന്ന നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസിലെ യഥാർഥ പ്രതി പിണറായി വിജയനാണെന്ന് തുടക്കം മുതൽ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടി വിഷയത്തിലെ പോരാട്ടം എളുപ്പമായിരുന്നില്ലെന്നും ഇതിന്റെ പേരിൽ തനിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്ന് വർഷം മുമ്പ് താൻ ഉന്നയിച്ച കാര്യങ്ങളാണ് ഇപ്പോൾ ശരിയാകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മാസപ്പടി കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും സംസ്ഥാന വിജിലൻസ് അല്ലെങ്കിൽ […]
Read more

മാസപ്പടി കേസ്; നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ച് പാർട്ടി നേതൃത്വം. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പരിശോധനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസും ഉപയോഗിക്കുന്നുണ്ടെന്നും മെഹബൂബ് ആരോപിച്ചു. നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix