Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mavelikkara

മാവേലിക്കരയിൽ സ്വന്തം എം എസ്; മണ്ഡലം നിലർത്തി അരുൺ

മാവേലിക്കര: നിയമസഭ തെരഞ്ഞെടുപ്പിൽ മാവേലിക്കര നിയോജക മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർഥി എം.എസ്. അരുൺ കുമാർ. 61021 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി അരുൺ കുമാർ വിജയിച്ചത്. പ്രധാന എതിരാളികളായ യു‍ഡിഎഫ് സ്ഥാനാർത്ഥി മുത്താര രാജ് 46730 വോട്ടുകളും എൻഡിഎ സ്ഥാനാർഥി കെ. അജിമോൻ 21117 വോട്ടുകളും നേടി. 2011 മുതൽ മാവേലിക്കര നിയമസഭ മണ്ഡലം ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 24,717 വോട്ടുകളുടെ ഗംഭീര ഭൂരിപക്ഷത്തിൽ ജയിച്ചാണ് സിപിഎമ്മിൻറെ യുവമുഖം എം […]
Read more

മാവേലിക്കരയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര: മവേലിക്കരയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്ക്-ശ്യാമ ദമ്പതികളുടെ മകൻ ഹമീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം നടന്നത്. വേനലവധിക്കാലം ചെലവഴിക്കാനാണ് ഹമീൻ ഇവിടെയെത്തിയത്. വീടിൻറെ ഭിത്തിയ്ക്കരികിലായി കുഴിയാനയെ പിടിച്ചു കളിക്കുമ്പോൾ എർത്ത് വയറിൽ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരനാണ് ഹമീൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix