Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാവേലിക്കരയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മാവേലിക്കര: മവേലിക്കരയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്ക്-ശ്യാമ ദമ്പതികളുടെ മകൻ ഹമീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം നടന്നത്. വേനലവധിക്കാലം ചെലവഴിക്കാനാണ് ഹമീൻ ഇവിടെയെത്തിയത്.

വീടിൻറെ ഭിത്തിയ്ക്കരികിലായി കുഴിയാനയെ പിടിച്ചു കളിക്കുമ്പോൾ എർത്ത് വയറിൽ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരനാണ് ഹമീൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Greeshma Celine Benny

Advertisement
WhiteswanTV Footer