Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shock

വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം

കണ്ണൂർ: വൈദ്യുതാഘാതത്തെ തുടർന്ന് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കുണ്ടുചിറ പഞ്ചാര ഹൗസിൽ എ. രാജൻ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. പൊന്ന്യം പറാംകുന്നിലെ 110 കെ.വി. സബ്‌സ്റ്റേഷനടുത്തുള്ള വൈദ്യുതത്തൂണിൽ തീ കണ്ട നാട്ടുകാർ സബ്‌സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് തലശ്ശേരി സെക്ഷനിലെ ജീവനക്കാരനായ രാജേഷ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. രാജൻ അദ്ദേഹത്തോടൊപ്പം സഹായിയായി എത്തിയിരുന്നു. പരിശോധനയ്ക്കിടെ രാജൻ ഹൈടെൻഷൻ ലൈനിനടുത്തുള്ള എർത്ത് കമ്പി അറിയാതെ സ്പർശിക്കുകയായിരുന്നു. ഇതോടെ ശക്തമായ വൈദ്യുതാഘാതമേറ്റു […]
Read more

ഒറ്റപ്പാലത്ത് പ്രഷർ ​ഗണ്ണിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം യുവാവ് വൈദ്യുത ഷോക്കേറ്റ് മരിച്ചു. തൃക്കങ്ങോട് പുതുപ്പറമ്പിൽ ഉണ്ണികൃഷ്ണന്റെ മകൻ അജീഷ് (32) ആണ് മരിച്ചത്. വീടിന്റെ തറയോട് ചേർന്ന ഭാഗം ശുചിയാക്കുന്നതിനിടെ പ്രഷർ ഗണ്ണിൽ നിന്നും ഷോക്ക് ഏറ്റാണ് മരണം സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഉടനെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട അയൽവാസിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അജീഷിന്റെ പിതാവ് മെയിൻ സ്വിച്ച് ഉടനെ ഓഫ് ചെയ്തു. സംഭവ സ്ഥലത്തുനിന്ന് സിപിആർ […]
Read more

ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16 കാരന്‍ ഷോക്കേറ്റ് മരിച്ചു

മുംബൈ: ഗുഡ്സ് ട്രെയിന് മുകളില്‍ മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16 കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ നെരുള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.നവി മുംബൈയിലെ ബേലാപൂര്‍ സ്വദേശി ആരവ് ശ്രീവാസ്തവയാണ് മരിച്ചത്.ഇയാല്‍ ജൂലൈ 6ന് സുഹൃത്തുക്കളോടൊപ്പം റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. ബോഗിയുടെ മുകളില്‍ കയറി റീല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ താഴേക്ക് വീഴുകയും ചെയ്തു. […]
Read more

മാവേലിക്കരയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു

മാവേലിക്കര: മവേലിക്കരയിൽ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര കൊല്ലവറയിൽ ഹാബേൽ ഐസക്ക്-ശ്യാമ ദമ്പതികളുടെ മകൻ ഹമീനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം നടന്നത്. വേനലവധിക്കാലം ചെലവഴിക്കാനാണ് ഹമീൻ ഇവിടെയെത്തിയത്. വീടിൻറെ ഭിത്തിയ്ക്കരികിലായി കുഴിയാനയെ പിടിച്ചു കളിക്കുമ്പോൾ എർത്ത് വയറിൽ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വഴിയാത്രക്കാരനാണ് ഹമീൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement
WhiteswanTV Footer