Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Media News

കെ.എ ഫ്രാൻസിസ് കലാ പുരസ്കാരം പ്രഖ്യാപിച്ചു

കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസിന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ കലാ പുരസ്‌കാരത്തിന് മൂന്ന് പേർ അർഹരായി. ആമി ആത്മജ, അഭിമന്യു ഗോവിന്ദൻ, വത്സൻ കൂർമ കൊല്ലേരി എന്നിവരാണ് പുരസ്കാരം നേടിയത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് നിർണയത്തിനായി ജോണി എം.എൽ., എൻ. ബാലമുരളീകൃഷ്ണൻ, എം. രാമചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് പ്രവർത്തിച്ചത്.അടുത്ത മാസം കോട്ടയത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Read more

കെപിസിസി പുനസംഘടന മാധ്യമസൃഷ്ടി മാത്രം; കെ സുധാകരൻ

ന്യൂഡൽഹി: കെപിസിസിയിൽ പുനഃസംഘടനയെന്ന വാർത്തയിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടന ഉണ്ടെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് അധ്യക്ഷമാറ്റം മാധ്യമ വാർത്ത മാത്രമാണെന്നും കെ സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് എവിടെ നിന്നാണ് ഇത്തരം വാർത്തകൾ ലഭിക്കുന്നതെന്നും തോന്നിയ പോലെ വാർത്ത കൊടുത്തിട്ട് തന്നോട് ചോദിക്കുന്നോ എന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി ആന്റോ ആന്റണി എംപിയും രംഗത്തെത്തി.
Read more

Recent News

Advertisement
WhiteswanTV Footer