കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ.എ. ഫ്രാൻസിസിന്റെ സ്മരണാർത്ഥം കുടുംബം ഏർപ്പെടുത്തിയ കലാ പുരസ്‌കാരത്തിന് മൂന്ന് പേർ അർഹരായി.
ആമി ആത്മജ, അഭിമന്യു ഗോവിന്ദൻ, വത്സൻ കൂർമ കൊല്ലേരി എന്നിവരാണ് പുരസ്കാരം നേടിയത്. പതിനായിരത്തിയൊന്ന് രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
അവാർഡ് നിർണയത്തിനായി ജോണി എം.എൽ., എൻ. ബാലമുരളീകൃഷ്ണൻ, എം. രാമചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് പ്രവർത്തിച്ചത്.അടുത്ത മാസം കോട്ടയത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.




