സാന്റ്പേപ്പര് വിവാദം; ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഡേവിഡ് വാർണർ മടിച്ചെന്ന് റിപ്പോർട്ട്
കേപ് ടൗൺ: ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്തുചുരണ്ടൽ വിവാദത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഓസ്ട്രേലിയൻ മുൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ആദ്യം മടിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. ഓസ്ട്രേലിയൻ കായിക മാധ്യമമായ സ്പോർട്സ് എന്റർടൈൻമെന്റ് നെറ്റ്വർക്കാണ് (SEN) ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വിവാദത്തിന്റെ ഉത്തരവാദിത്തം യുവതാരം കാമറൂൺ ബാൻക്രോഫ്റ്റിൽ മാത്രം ഒതുക്കാനുള്ള നീക്കത്തെച്ചൊല്ലി ഓൾറൗണ്ടർ മിച്ചൽ മാർഷ് വാർണറുമായി ഏറ്റുമുട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2018-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെയാണ് പന്തിന്റെ സ്വഭാവത്തിൽ കൃത്രിമം കാണിക്കാൻ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ […]
Read more