Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mohanlal

‘ഹൃദയപൂര്‍വ്വം’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക. ലോകാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ ജര്‍മനിയിലെ വിതരണം നിര്‍വ്വഹിക്കുന്നത്. ഇതിപ്പോൾ ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് ജര്‍മനിയില്‍ ആരംഭിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസിന് 15 ദിനങ്ങള്‍ ശേഷിക്കെയാണ് ആദ്യ ബുക്കിംഗ് ജര്‍മനിയില്‍ ആരംഭിച്ചിരിക്കുന്നത്. എമ്പുരാന്‍ ജര്‍മനിയില്‍ എത്തിച്ചതും ഇതേ കമ്പനി ആയിരുന്നു. ചിത്രം അവിടെ മികച്ച കളക്ഷനും നേടിയിരുന്നു. ഇടവേളയ്ക്ക് ശേഷമാണ് […]
Read more

മോഹൻലാൽ ഭ.ഭ.ബയിൽ ജോയിൻചെയ്തെന്ന് സ്ഥിരീകരണം

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ. ഇപ്പോൾ ഭ ഭ ബയുടെ ചിത്രീകരണത്തില്‍ മോഹന്‍ലാലും ചേര്‍ന്നതായി സ്ഥിതീകരണം അറിയിച്ചിരിക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. ധനഞ്ജയ് ശങ്കര്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ചിത്രത്തിനുവേണ്ടി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകരും സൂചിപ്പിച്ചിരുന്നു. എന്നാല്‍, മോഹന്‍ലാല്‍ ചിത്രത്തില്‍ ചേര്‍ന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തല്‍. ‘ഭ.ഭ.ബ’യുടെ സെറ്റില്‍ താന്‍ പോയിരുന്നതായി […]
Read more

‘എ നൈറ്റ് ടു റിമെംബർ; ‘സീനിയർ ആക്ടറി’നൊപ്പം ഫാഫയും നസ്രിയയും പ്രണവും

ഫാഫ’ റഫറൻസുമായി എത്തിയ മോഹൻലാൽ ചിത്രം ‘ഹൃദയപൂർവം’ ടീസർ തരംഗമാകുന്നതിനിടെ ‘സീനിയർ ആക്ടറിനൊപ്പമുള്ള’ ഫഹദിന്റെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിലെത്തിയ ഫഹദ്, നസ്രിയ, ഫര്‍ഹാൻ ഫാസിൽ എന്നിവരെ ചിത്രങ്ങളിൽ കാണാം. പ്രണവ് മോഹൻലാൽ, സുചിത്ര മോഹൻലാൽ, സുഹൃത്ത് സമീർ ഹംസ എന്നിവരും ആതിഥേയത്വം വഹിച്ചു. ഇതാദ്യമായല്ല ഫഹദും നസ്രിയയും മോഹൻലാലിന്റെ വസതിയിലെത്തുന്നത്. മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസ തന്നെ ഇതിനു മുമ്പ് ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരുന്നു. ‘എ നൈറ്റ് ടു റിമെംബർ’ എന്ന […]
Read more

കണ്ണപ്പ ഇനി ഒടിടിയിലേക്ക്

വിഷ്‍ണു മഞ്ചു നായകനായി വന്ന ഏറ്റവും പുതിയ ചിത്രമാണ് കണ്ണപ്പ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രവുമാണ് കണ്ണപ്പ. തിയറ്ററില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ചിത്രം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വീഡിയയിലൂടെ ജൂലൈ 25ന് ചിത്രം ഒടിടിയില്‍ എത്തും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. മോഹൻലാല്‍ കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് […]
Read more

‘ഹൃദയപൂർവം’ ടീസർ പുറത്ത്

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഇപ്പോൾ ചിത്രത്തിന്റെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഫീല്‍ ഗുഡ് ചിത്രമെന്ന തോന്നലാണ് 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നൽകുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്‍റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്. മോഹന്‍ലാല്‍- സംഗീതം പ്രതാപ് കോമ്പോയും രസകരമാവുമെന്ന തോന്നലും ടീസര്‍ നല്‍കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ […]
Read more

സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍

മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്തു പുറത്തിറങ്ങിയ തുടരും. മോഹൻലാലും പ്രകാശ് വര്‍മയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തില്‍ മോഹൻലാല്‍. ആഭരണങ്ങള്‍ അണിഞ്ഞ് സ്‍ത്രൈണ ഭാവത്തില്‍ ചുവടുവയ്‍ക്കുന്ന മോഹൻലാലിനെയാണ് പരസ്യത്തില്‍ കാണാനാകുക. പാളിപ്പോകാവുന്ന ഐറ്റം മോഹൻലാല്‍ വേറെ ലെവലില്‍ […]
Read more

ഇടവേളയ്ക്ക് ശേഷം കാക്കിയണിയാന്‍ മോഹന്‍ലാല്‍

വന്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേത് എന്ന കാത്തിരിപ്പിലായിരുന്നു താരത്തിന്റെ ആരാധകര്‍. മോഹന്‍ലാലിന്‍റെ പേരിനൊപ്പം യുവതലമുറയിലെ പല ശ്രദ്ധേയ സംവിധായകരുടെയും പേരുകള്‍ സമീപകാലത്ത് കേട്ടിട്ടുണ്ട്. അപ്കമിംഗ് പ്രോജക്റ്റുകള്‍ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരങ്ങളെല്ലാം. എന്നാല്‍ അതിലൊന്നുപോലും ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ ചൊവ്വാഴ്ചയാണ് ഒരു നവാഗത സംവിധായകനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്‍മാന്‍ ആണ്. മോഹന്‍ലാലിന്‍റെ കരിയറിലെ […]
Read more

ദൃശ്യവിസ്മയമൊരുക്കി കണ്ണപ്പ; കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍

‘ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ‘കണ്ണപ്പ’. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങി വലിയൊരു താരനിരയാല്‍ സമ്പന്നമാണ് ‘കണ്ണപ്പ’. ഉടുമുരു ദേശത്തെ തിണ്ണ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത തികഞ്ഞ […]
Read more

പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

മോഹന്‍ലാല്‍, പ്രഭാസ്,അക്ഷയ് കുമാര്‍ മോഹന്‍ബാബു, വിഷ്ണു മഞ്ജു, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന കണ്ണപ്പ നാളെ ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തില്‍പ്പരം തിയേറ്ററുകളിലാണ് വിതരണം നിര്‍വഹിക്കുന്നത്. തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ കണ്ട ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം ഗംഭീരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന […]
Read more

‘ഛോട്ടാ മുംബൈ’; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കിയത്. ബെംഗളൂരുവിലും ചെന്നൈയിലും ചിത്രം പിന്നാലെ എത്തിയിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു […]
Read more

Recent News

Advertisement
WhiteswanTV Footer