Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mohanlal

‘ഹൃദയപൂർവം’ ടീസർ പുറത്ത്

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. ഇപ്പോൾ ചിത്രത്തിന്റെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ഫീല്‍ ഗുഡ് ചിത്രമെന്ന തോന്നലാണ് 1.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ നൽകുന്നത്. പൂനെ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ ഒരു മറുഭാഷാ പ്രേക്ഷകന്‍റെ ഫഹദ് ഫാസില്‍ റെഫറന്‍സും അതിനോടുള്ള മോഹന്‍ലാലിന്‍റെ പ്രതികരണവുമൊക്കെ ചിരിയുണ്ടാക്കുന്നുണ്ട്. മോഹന്‍ലാല്‍- സംഗീതം പ്രതാപ് കോമ്പോയും രസകരമാവുമെന്ന തോന്നലും ടീസര്‍ നല്‍കുന്നു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ […]
Read more

സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍

മലയാളത്തിലെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്തു പുറത്തിറങ്ങിയ തുടരും. മോഹൻലാലും പ്രകാശ് വര്‍മയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ തിയറ്ററുകളെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാലും പ്രകാശ് വര്‍മയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ച ഒരു പരസ്യ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. സ്റ്റീരിയോ ടൈപ്പ് മാതൃകകളെ പൊളിച്ചടുക്കുകാണ് പരസ്യത്തില്‍ മോഹൻലാല്‍. ആഭരണങ്ങള്‍ അണിഞ്ഞ് സ്‍ത്രൈണ ഭാവത്തില്‍ ചുവടുവയ്‍ക്കുന്ന മോഹൻലാലിനെയാണ് പരസ്യത്തില്‍ കാണാനാകുക. പാളിപ്പോകാവുന്ന ഐറ്റം മോഹൻലാല്‍ വേറെ ലെവലില്‍ […]
Read more

ഇടവേളയ്ക്ക് ശേഷം കാക്കിയണിയാന്‍ മോഹന്‍ലാല്‍

വന്‍ കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രമേത് എന്ന കാത്തിരിപ്പിലായിരുന്നു താരത്തിന്റെ ആരാധകര്‍. മോഹന്‍ലാലിന്‍റെ പേരിനൊപ്പം യുവതലമുറയിലെ പല ശ്രദ്ധേയ സംവിധായകരുടെയും പേരുകള്‍ സമീപകാലത്ത് കേട്ടിട്ടുണ്ട്. അപ്കമിംഗ് പ്രോജക്റ്റുകള്‍ എന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച വിവരങ്ങളെല്ലാം. എന്നാല്‍ അതിലൊന്നുപോലും ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് എത്തിയിരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ ചൊവ്വാഴ്ചയാണ് ഒരു നവാഗത സംവിധായകനൊപ്പമുള്ള മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്‍മാന്‍ ആണ്. മോഹന്‍ലാലിന്‍റെ കരിയറിലെ […]
Read more

ദൃശ്യവിസ്മയമൊരുക്കി കണ്ണപ്പ; കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍

‘ശക്തിക്കും മേലെയാണ് ഭക്തി!’ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്ന ഈ വാക്കുകളാണ് ‘കണ്ണപ്പ’ എന്ന സിനിമയുടെ ആത്മാവ്. ഭക്തിയുടെ ശക്തി എത്രമാത്രമാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ദൃശ്യവിസ്മയമായി തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് വിഷ്ണു മഞ്ചു നായകനായെത്തിയിരിക്കുന്ന ‘കണ്ണപ്പ’. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും കഥാപാത്രങ്ങളുടെ മികവുറ്റ പ്രകടനങ്ങളുമായി പ്രേക്ഷകരെ അതിശയിപ്പിച്ചിരിക്കുകയാണ് ചിത്രം . വിഷ്ണുവിനെ കൂടാതെ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങി വലിയൊരു താരനിരയാല്‍ സമ്പന്നമാണ് ‘കണ്ണപ്പ’. ഉടുമുരു ദേശത്തെ തിണ്ണ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത തികഞ്ഞ […]
Read more

പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

മോഹന്‍ലാല്‍, പ്രഭാസ്,അക്ഷയ് കുമാര്‍ മോഹന്‍ബാബു, വിഷ്ണു മഞ്ജു, കാജല്‍ അഗര്‍വാള്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന കണ്ണപ്പ നാളെ ലോകവ്യാപകമായി റിലീസാകുന്നു. കേരളത്തില്‍ ആശിര്‍വാദ് സിനിമാസ് ഇരുന്നൂറ്റി മുപ്പത്തില്‍പ്പരം തിയേറ്ററുകളിലാണ് വിതരണം നിര്‍വഹിക്കുന്നത്. തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ കണ്ട ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം ഗംഭീരമെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. രുദ്ര എന്ന […]
Read more

‘ഛോട്ടാ മുംബൈ’; യുഎസ്എ റീ റിലീസ് പ്രഖ്യാപിച്ചു

മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവും കൂടുതൽ ഓളമുണ്ടാക്കിയ ചിത്രമാണ് ഛോട്ടാ മുംബൈ. 18 വര്‍ഷങ്ങള്‍ക്കിപ്പുറം എത്തിയ ചിത്രം ജൂണ്‍ 6 നാണ് കേരളത്തിലെ തിയറ്ററുകളില്‍ എത്തിയത്. പാട്ടും നൃത്തവുമായാണ് യുവപ്രേക്ഷകര്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം ആഘോഷമാക്കിയത്. ബെംഗളൂരുവിലും ചെന്നൈയിലും ചിത്രം പിന്നാലെ എത്തിയിരുന്നു. ഒപ്പം ഹൈദരാബാദില്‍ ഫാന്‍സ് ഷോയും നടന്നു. ഇപ്പോള്‍ വിദേശ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. യുകെ, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലൊക്കെ ചിത്രം എത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു […]
Read more

വരുൺ എവിടെ; ചോദ്യങ്ങൾക്കുള്ള മറുപടിയുമായി ‘ദൃശ്യം 3’ സെപ്റ്റംബറില്‍

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് നടന്ന ഒരു ചിത്രം ദൃശ്യം പോലെ മറ്റൊന്ന് ഉണ്ടാവില്ല. അതിനാല്‍ത്തന്നെ ‍ദൃശ്യം 2 ന് ഉള്ള കാത്തിരിപ്പ് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പ്രൈം വീഡിയോയിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 പാന്‍ ഇന്ത്യന്‍ പ്രതികരണങ്ങളാണ് നേടിയത്. അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം 2 റീമേക്ക് ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു. ഒറിജിനല്‍ ദൃശ്യം 2 ഒരു തിയറ്റര്‍ റിലീസ് ആവാതെ പോയതിന്‍റെ നിരാശ മലയാളി […]
Read more

അടുത്ത റീ റിലീസ് രാവണപ്രഭുവോ?

കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സിനിമാ മേഖലയിൽ കണ്ടുവരുന്നൊരു ട്രെൻഡാണ് ഈ റീ റിലീസ്. മുൻകാല സിനിമകളെ വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന ഈ ട്രെൻഡിങ്. ഒരുകാലത്ത് വൻ പ്രശംസ പിടിച്ചു പറ്റിയിട്ടും പരാജയപ്പട്ട സിനിമകളും വിജയിച്ച ചിത്രങ്ങളുമൊക്കെ ഇത്തരത്തിൽ വീണ്ടും തിയറ്ററുകളിൽ എത്തും. മലയാളത്തിലും ഒരുപിടി സിനിമകൾ ഇതിനകം റി റിലീസ് ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലെ ചിത്രമാണ് ഛോട്ടാ മുംബൈ. കളക്ഷനിൽ അടക്കം വൻ നേട്ടം കൊയ്ത് ഛോട്ടാ മുംബൈ തിയറ്ററുകളിൽ തുടരുകയാണ്. ഈ […]
Read more

ലാലേട്ടന്റെ ഹിറ്റ് പടങ്ങൾ ഇവിടെ കളിക്കാൻ പറ്റിയിട്ടുണ്ട്; കവിത തിയേറ്റർ ഉടമ

ഒരിടവേളക്ക് ശേഷം മോഹൻലാലിന് ഹിറ്റുകൾ സമ്മാനിച്ച വർഷമായിരുന്നു 2025. ഇതുവരെ റിലീസ് ചെയ്ത രണ്ട് സിനിമകളും ബ്ലോക് ബസ്റ്റർ ഹിറ്റുകളാകുക മാത്രമല്ല ഇൻസ്ട്രി ഹിറ്റായും മാറി. എമ്പുരാൻ ആയിരുന്നു മോഹൻലാലിന് ഈ വർഷം ആദ്യ ​ഹിറ്റ് സമ്മാനിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായി എത്തിയ എമ്പുരാൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ഇന്റസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. കേരളത്തിൽ മാത്രം 100 കോടി എന്ന നേട്ടം സ്വന്തമാക്കി തുടരും പിന്നാലെ വന്നു. സാധാരണക്കാരനായ ടാക്സി ഡ്രൈവർ ഷൺമുഖനായിട്ടായിരുന്നു മോഹൻലാൽ ഈ […]
Read more

ഛോട്ടാ മുംബൈക്ക് പിന്നാലെ രാജമാണിക്യം റീ റിലീസ് ആവശ്യപ്പെട്ട് മമ്മൂട്ടി ആരാധകര്‍

മലയാളത്തില്‍ നിന്നുള്ള റീ റിലീസുകളില്‍ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയിട്ടുള്ളത് മോഹന്‍ലാല്‍ ചിത്രങ്ങൾക്കാണ്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ അത്തരത്തില്‍ രണ്ടാം വരവില്‍ പ്രേക്ഷകര്‍ കാര്യമായി കൈയടികള്‍ നൽകിയ ചിത്രങ്ങളാണ്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തോടെ മലയാളത്തില്‍ ആരംഭിച്ച റീ റിലീസുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ തന്നെ ചിത്രം ഛോട്ടാ മുംബൈയില്‍ എത്തിനില്‍ക്കുന്നു. മണിച്ചിത്രത്താഴും വല്യേട്ടനും ദേവദൂതനുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ തിയറ്ററുകളില്‍ ഛോട്ടാ മുംബൈയോളം റീ റിലീസില്‍ ആവേശം സൃഷ്ടിച്ച ചിത്രം ഇല്ലെന്ന് പറയേണ്ടിവരും. വലിയ സ്ക്രീന്‍, ഷോ കൌണ്ട് ഇല്ലാതെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix