Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mohanlal

ബോക്സ് ഓഫീസ് തകർത്ത് തുടരും, ‘മോഹൻലാലിന്റെ ഓപ്പണ്‍ ഡേറ്റുണ്ടെന്ന് തരുണ്‍ മൂര്‍ത്തി

മോഹൻലാല്‍ നായകനായി എത്തിയ തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വീണ്ടും മോഹൻലാലിനൊന്നിച്ച് ഒരു പുതിയ സിനിമ ചെയ്യാൻ സാധ്യതയുണ്ടെന്ന് തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ചര്‍‌ച്ചയായിരിക്കുകയാണ്. സിനിമ ചെയ്യാനുള്ള ഓപ്ഷൻ ഓപ്പണാണ്. തുടരും റിലീസാകും മുന്നേ തന്നെ നമുക്കൊരു സിനിമ ചെയ്യാമെന്നുള്ള ഓപ്പണിംഗ് ഉണ്ട്.
Read more

2018നെ വെട്ടി തുടരും; മോഹന്‍ലാലിന് ഈ നേട്ടം നാലാം വട്ടം

തരുൺ മൂർത്തി സംവിധാനം ചെയ്ത് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് തുടരും.മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ നിരയിലേക്ക് എത്തിയിരിക്കുകയാണ് ചിത്രം. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് തുടരും. എന്നാല്‍ ആദ്യ ദിനം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയതോടെ തിയറ്ററുകള്‍ ജനസാഗരങ്ങളായി. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും സമീപകാലത്ത് മറ്റൊരു മലയാള ചിത്രത്തിനും അവകാശപ്പെടാനില്ലാത്ത ഒക്കുപ്പന്‍സിയോടെയാണ് ചിത്രം തിയറ്ററുകളില്‍ തുടരുന്നത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കളക്ഷന്‍ […]
Read more

ഈ വർഷം രണ്ടാമതും 100 കോടി ക്ലബിൽ ഇടം നേടി മോഹൻലാൽ

എംമ്പുരാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിന്റേതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രം . ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായങ്ങളാണ് മോഹൻലാലും തുടരും ടീമും നേടി കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടി എന്ന വാർത്തയാണ് പുറത്ത് വരുന്നത് . മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.ചിത്രത്തിൽ എം ജി ശ്രീകുമാറും രാജലഷ്മിയും ചേർന്നാലപിച്ച ‘കൊണ്ടാട്ടം’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ […]
Read more

സിക്കന്ദറിനും മുന്നിൽ ‘എമ്പുരാന്‍’

ഈദ് റിലീസായെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രമായിരുന്നു സിക്കന്ദര്‍. എ.ആര്‍. മുരുഗദോസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം റിലീസിന് മുന്‍പേ വലിയ ചർച്ചയായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ 54 കോടി വരുമാനം നേടിയെങ്കിലും മോശം പ്രതികരണങ്ങളെ തുടര്‍ന്ന് രണ്ടാം ദിവസം ചിത്രത്തിന് മിക്കയിടങ്ങളിലും ആളില്ലാത്തതിനാല്‍ ഷോ റദ്ദാക്കുകയാണ്. അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ദേശീയ തലത്തില്‍ റെക്കോഡുകൾ സ്വന്തമാക്കുകയാണ്. ആദ്യദിവസം ലോകത്താകെ 67 കോടി രൂപയാണ് സിനിമ നേടിയത്. ഇന്ത്യയില്‍ ഇക്കൊല്ലം ഒരുദിവസത്തെ ഏറ്റവും […]
Read more

എമ്പുരാന്റെ പ്രദര്‍ശനം നിര്‍ത്തണം; ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം വി.വി. വിജേഷ് ഹര്‍ജി നല്‍കിയത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. എമ്പുരാന്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും കലാപം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ ആരോപണം. ഈ സാഹചര്യത്തില്‍ എത്രയും വേഗം എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ചിത്രം രാജ്യവിരുദ്ധത പ്രചരിപ്പിക്കുകയും കേന്ദ്ര പ്രതിരോധ മന്ത്രാലയത്തേയും ദേശീയ അന്വേഷണ […]
Read more

“എമ്പുരാൻ” എന്ന രാജ്യദ്രോഹ സിനിമ”

സി പി സുഗതൻ സ്വന്തം നാശത്തിന് പണം ദുർവിനിയോഗം ചെയ്യുന്ന കുട്ടരാണ് മലയാളികൾ. ഓണത്തിന് ഒരു ദിവസം മാത്രം 700-800 കോടിയുടെ മദ്യം കുടിച്ചു തീർക്കുന്നതിൽ അഭിമാനം കൊള്ളുന്നവനാണു മലയാളി. ഇത്തരക്കാർ ലഹരി ഉപയോഗിക്കുന്നതിന്റെ കണക്കു കേട്ടാൽ വീണ്ടും ഞെട്ടും. അത്തരം മലയാളിയിൽ നിന്നും “എമ്പുരാൻ” എന്ന രാജ്യദ്രോഹ സിനിമ 200 കോടി അല്ല 1000 കോടി collect ചെയ്താലും അത്‍ഭുതപ്പെടാനില്ല. കാരണം മദ്യവും മയക്കു മരുന്നും പോലെ ഒരു ലഹരി വ്യവസായമാണ് distorted സിനിമയും. ആ […]
Read more

റീ എഡിറ്റ് ചെയ്ത എമ്പുരാന്റെ പ്രദര്‍ശനം ഇന്ന് വൈകിട്ടോടെ

ഏറെ വിവാദങ്ങൾക്ക് ശേഷം എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റഡ് പതിപ്പ് ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തും. വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗുജറാത്ത് കലാപത്തിലെ ചില ഏടുകളും . ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ ബജ്‌രംഗി എന്ന വില്ലന്റെ പേരും മാറ്റിയേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇന്നലെ മനോഹൻലാൽ ഖേദം പ്രകടിപ്പിക്കുയും പ്രൃഥ്വിരാജ് മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവയ്കുകയും ചെയ്തിരുന്നു. എന്നാൽ മോഹൻലാലിന്റെ […]
Read more

എമ്പുരാന്റെ ഉള്ളടക്കത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ

എമ്പുരാൻ സിനിമയുടെ ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ഖേദം പ്രകടിപ്പിച്ച് നടൻ മോഹൻലാൽ. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ പറയുന്നത്. മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം; ‘ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക […]
Read more

രാജ്യവ്യാപക പ്രതിഷേധം; എമ്പുരാനിൽ 17 മാറ്റങ്ങൾ വരുത്തും

തിരുവനന്തപുരം: മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിൽ ചില മാറ്റങ്ങൾ വരുത്താൻ ധാരണ. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് അധികൃതരുടെ നീക്കം. ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം […]
Read more

‘എമ്പുരാൻ’ സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിവാദം കത്തിപ്പടരുകയാണ്. ഒരുപാട് നല്ലതും അല്ലാത്തതുമായ അഭിപ്രായങ്ങളും സൈബർ ആക്രമണങ്ങളടക്കം ചിത്രത്തിന്റെ ഭാഗമായ ആളുകൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് ആകെ രണ്ട് കട്ടുകൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്. ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട രീതിയിൽ […]
Read more
Advertisement
WhiteswanTV Footer