Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Mohanlal

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’; വമ്പൻ പ്രഖ്യാപനം നാളെ

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ഒരു വമ്പൻ അപ്‌ഡേറ്റ് നാളെ പുറത്തു വിടും. ചിത്രത്തെ കുറിച്ചുള്ള ഒരു വലിയ പ്രഖ്യാപനം ഒക്ടോബർ 25 ന് പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആഴ്ചകൾക്കു മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബർ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് […]
Read more

പാട്ടുപാടി നൃത്തം ചെയ്ത് മോഹൻലാലും പ്രകാശ് വർമയും

ഒരുമിച്ച് പാട്ടുപാടി നൃത്തം ചെയ്ത് നടൻ മോഹൻലാലും പരസ്യസംവിധായകനും നടനുമായ പ്രകാശ് വർമയും. ‘പാപ്പാ കഹ് തേ ഹേ ബഡാ നാം കരേഗാ’ എന്ന ഗാനമാണ് രണ്ടുപേരും ചേർന്ന് പാടി നൃത്തം ചെയ്യുന്നത്. ‘തുടരും’ സിനിമയിലെ സ്റ്റെപ്പും ഇരുവരും ചേർന്ന് മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. ഖത്തറിൽ നടന്ന ‘ഹൃദയപൂർവം മോഹൻലാൽ’ എന്ന പരിപാടിയിലേതാണ് വിഡിയോ. വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സകലകലാവല്ലഭൻ ആണ് മോഹൻലാൽ എന്നാണ് പലരും പറയുന്നത്. ‘അടിപൊളി’, ‘സൂപ്പർ’, ‘65 വെറും നമ്പർ ആണെന്ന് […]
Read more

മോഹൻലാലിന്റെ താടി ഒരു പ്രശ്‌നമാകുമോ?

അടുത്തിടെയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്. കഴിഞ്ഞദിവസം ടെറിട്ടോറിയൽ ആർമിയിൽ ലഫ്.കേണൽ കൂടിയായ നടൻ മോഹൻലാലിനെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നൽകി ആദരിച്ചിരുന്നു. ഈ ചടങ്ങിൽ മോഹൻലാൽ താടി വടിക്കാതെ യൂണിഫോമിൽ ക്യാപ് അണിഞ്ഞാണെത്തിയത്. സൈനിക യൂണിഫോം ധരിക്കുമ്പോൾ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നൽകണമെന്നു ചിത്രം പങ്കിട്ട് നാവികസേന […]
Read more

മോഹന്‍ലാല്‍ നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’ ആഗോള റിലീസ് നവംബര്‍ 6 ന്

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം വൃഷഭയുടെ റിലീസ് തീയതി പുറത്ത്. നവംബര്‍ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. പ്രശസ്ത കന്നഡ സംവിധായകന്‍ നന്ദകിഷോര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂര്‍, ഏക്താ ആര്‍ കപൂര്‍, സികെ പത്മകുമാര്‍, വരുണ്‍ മാത്തൂര്‍, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, പ്രവീര്‍ സിംഗ്, ജൂഹി […]
Read more

‌മോഹൻലാലിന് കരസേനയുടെ ആദരവ്

ന്യൂഡൽഹി: പ്രശസ്ത നടനും ടെറിറ്റോറിയൽ ആർമിയിലെ ഹോണററി ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ, ഡൽഹിയിലെത്തി കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ദാദാസാഹേബ് ഫാൽകെ പുരസ്കാരം നേടിയതിന് സൈന്യം മോഹൻലാലിന് ആദരവും അഭിവാദ്യവും നൽകുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോഹൻലാൽ, “ഇത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിൽ ഒന്നു ആണ്,” എന്നായിരുന്നു പ്രതികരിച്ചത്. പതിനാറ് വർഷമായി ടെറിറ്റോറിയൽ ആർമിയിൽ സേവനമനുഷ്ഠിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, സൈന്യത്തിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നതിനായുള്ള പദ്ധതികളിലായിരുന്നു ചര്‍ച്ചകൾ. “ടെറിറ്റോറിയൽ […]
Read more

മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: ഫാല്‍ക്കേ അവാര്‍ഡ് നേടിയ മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിനെ ചുവപ്പുവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍ക്കാര്‍ നടത്തുന്ന മോഹന്‍ലാല്‍ സ്വീകരണ ചടങ്ങിന് ‘ലാല്‍ സലാം, എന്ന പേരു നല്‍കിയത് ലാലിന് സലാം എന്നാണ് അര്‍ത്ഥമാക്കേണ്ടതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ഒട്ടും വിശ്വാസയോഗ്യമല്ല. ലാല്‍ സലാം എന്നത് ഒരു കമ്യൂണിസ്റ്റ് അഭിവാദ്യ രീതിയാണ്. ലാല്‍ സലാം എന്ന ഹിന്ദി വാക്കിന് ചുവന്ന വന്ദനം അഥവാ ചുവപ്പന്‍ അഭിവാദ്യം എന്നാണ് യഥാര്‍ത്ഥ അര്‍ത്ഥം. ഇംഗ്ലീഷില്‍ റെഡ് സല്യൂട്ട് എന്നാണ്. ലാലിന് ചുവപ്പന്‍ […]
Read more

മോഹൻലാൽ ഉദ്ധരിച്ച ‘ആ വരികള്‍ ‘വീണപൂവി’ലേത് അല്ല; വസ്തുത ചൂണ്ടിക്കാട്ടി സോഷ്യല്‍മീഡിയ

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കഴിഞ്ഞദിവസം മോഹന്‍ലാല്‍ നടത്തിയ പ്രസംഗം മലയാളികള്‍ ഹൃദയപൂര്‍വ്വമാണ് സ്വീകരിച്ചത്. വളരേ വൈകാരികമായിരുന്നു മോഹന്‍ലാലിന്റെ പ്രസംഗം. ഫാല്‍ക്കെ പുരസ്‌കാരം സ്വീകരിക്കാന്‍ അവസരമുണ്ടായത് വിധിയുടെ സൗമ്യഹസ്തമാണെന്നായിരുന്നു മോഹന്‍ലാല്‍ പുരസ്‌കാരവേദിയില്‍ പറഞ്ഞത്. തന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്ന് മലയാളത്തില്‍ പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. എന്നാല്‍, പ്രസംഗത്തിലെ ഒരുഭാഗം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. പ്രസംഗത്തില്‍ രണ്ട് അവസരങ്ങളിലാണ് മോഹന്‍ലാല്‍ മലയാളം ഉപയോഗിച്ചത്. അതിലൊന്ന് കുമാരനാശാന്റേത് എന്ന് പറഞ്ഞുകൊണ്ട് രണ്ടുവരി കവിതാശകലം ഉദ്ധരിച്ച അവസരത്തിലായിരുന്നു. ‘ചിതയിലാഴ്ന്നു പോയതുമല്ലോ/ […]
Read more

‘ഹൃദയപൂര്‍വ്വം’ ഒ ടി ടി യിലേക്ക്; ഇതുവരെ എത്ര നേടി?

മോഹന്‍ലാലിനെ സംബന്ധിച്ച് സമീപ വര്‍ഷങ്ങള്‍ എടുത്താല്‍ കരിയറില്‍ ഏറ്റവും നേട്ടമുണ്ടായ വര്‍ഷമാണ് 2025. നായകനായി എത്തിയ മൂന്ന് ചിത്രങ്ങളും തിയറ്ററുകളിലേക്ക് ജനത്തെ കാര്യമായി എത്തിച്ചു. ബോക്സ് ഓഫീസ് കളക്ഷനില്‍ അവ പലപ്പോഴും വാര്‍ത്ത സൃഷ്ടിച്ചു. ഒപ്പം ഇപ്പോഴിതാ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവുമായി. എമ്പുരാന്‍, തുടരും എന്നിവയ്ക്ക് പിന്നാലെ ഈ വര്‍ഷമെത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഹൃദയപൂര്‍വ്വം. മൂന്ന് ദിനങ്ങള്‍ക്കിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ എത്രയെന്ന് നോക്കാം. […]
Read more

ജോർജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു; ദൃശ്യം 3 ചിത്രീകരണത്തിന് തുടക്കം

കൊച്ചി: ജീത്തു ജോസഫ് സംവിധായകനായ മോഹൻലാൽ ചിത്രം ദൃശ്യം 3 സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തുടക്കം. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ദൃശ്യം 3. എറണാകുളം പൂത്തോട്ട ലോ കോളേജിലാണ് ചിത്രീകരണം തുടങ്ങുന്നത്. സിനിമയുടെ പൂജയിൽ മോഹൻലാൽ പങ്കെടുത്തു. ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണിത്. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും […]
Read more

ഇത് അര്‍ഹിക്കുന്ന അംഗീകാരം’; മോഹന്‍ലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍

മുംബൈ: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ മോഹന്‍ലാലിനെ പ്രശംസിച്ച് അമിതാഭ് ബച്ചന്‍. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണെന്നും താന്‍ എപ്പോഴും മോഹന്‍ലാലിന്റെ വലിയ ആരാധകന്‍ ആണെന്നും അമിതാഭ് പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് അമിതാഭ് ബച്ചന്‍ ആശംസ കുറിപ്പ് പങ്കുവെച്ചത്. ‘മോഹന്‍ലാല്‍ ജി, ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയതില്‍ അഭിനന്ദനങള്‍. ഇത് തീര്‍ച്ചയായും നിങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ്. ഞാന്‍ എപ്പോഴും നിങ്ങളുടെ കലയുടെ ഒരു വലിയ ആരാധകനാണ്….ഏറ്റവും ആഴമേറിയ വികാരങ്ങള്‍ പോലും നിങ്ങള്‍ വളരെ […]
Read more
Advertisement
WhiteswanTV Footer