ഒരാളെ മുഖ്യമന്ത്രിയാക്കാന് നാടാകെ മുറവിളി കൂട്ടി; വിഡി സതീശനെ കുറിച്ച് മോഹന്ലാല്
കൊച്ചി: വലിയ പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടന് മോഹന്ലാല്. കൊച്ചിയില് മുഖ്യമന്ത്രിക്ക് പൗരാവലി ഒരുക്കിയ സ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളെ മുഖ്യമന്ത്രിയാക്കാന് നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില് തന്നെ വിരളമായിരിക്കുംമെന്നും മോഹന്ലാല് പറഞ്ഞു. മയക്കുമരുന്നിനെ നമുക്ക് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.സത്യസന്ധത, സുതാര്യത… ബഹുമാനപ്പെട്ട സതീശന് സാറിന് ഇത് രണ്ടും പ്രകടമാണ്. ജീവിതത്തില് എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന് അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാന് പ്രാര്ഥിക്കുന്നു, ആശംസിക്കുന്നു. […]
Read more


