കൊച്ചി: വലിയ പ്രതീക്ഷകളോടെയാണ് കേരളം വിഡി സതീശനെ മുഖ്യമന്ത്രിയായി അവരോധിച്ചതെന്ന് നടന്‍ മോഹന്‍ലാല്‍. കൊച്ചിയില്‍ മുഖ്യമന്ത്രിക്ക് പൗരാവലി ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നാകെ മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുംമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മയക്കുമരുന്നിനെ നമുക്ക് തുടച്ചു നീക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യസന്ധത, സുതാര്യത… ബഹുമാനപ്പെട്ട സതീശന്‍ സാറിന് ഇത് രണ്ടും പ്രകടമാണ്. ജീവിതത്തില്‍ എന്തൊക്കെ കൈമോശം വന്നാലും ഇവ രണ്ടും കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു, ആശംസിക്കുന്നു. ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ദേശത്തിന്റെ ഭാ?ഗ്യവാനായ മുഖ്യമന്ത്രിയാണിപ്പോള്‍ വിഡി സതീശന്‍ സാര്‍.
ആളെ കൊല്ലുന്ന റോഡുകളില്‍ നിന്നും നാടിനെ നശിപ്പിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നമുക്ക് സാധിച്ചാല്‍ അത് വലിയൊരു ചുവടുവയ്പ്പ് ആയിരിക്കും. മറ്റൊന്ന് മയക്കുമരുന്ന് ആണ്. ‘നാര്‍കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന് എന്റെ ഒരു കഥാപാത്രം പറയുന്നുണ്ട് എന്നും മോഹന്‍ലാല്‍ പറയുന്നു.




