Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ഇനി നിങ്ങളുടെ ഊഴം’; വിധിയെഴുതി മമ്മൂട്ടിയും മോഹന്‍ലാലും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുടവന്‍മുഗളിലെ സ്‌കൂളിലെത്തി വോട്ട് ചെയ്ത് നടന്‍ മോഹന്‍ലാല്‍. നേമം മണ്ഡലത്തിലെ മുടവന്‍മുഗള്‍ സ്‌കൂള്‍ ബൂത്ത് 36 ല്‍ എത്തിയാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥികളായ വി ശിവന്‍കുട്ടിയും ശബരിനാഥനും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.

വോട്ട് ചെയ്തതിന്റെ ചിത്രവും മോഹന്‍ലാല്‍ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്. ”ഞാന്‍ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം, കേരളമേ വോട്ട് ചെയ്യാന്‍ പോകുക”.- എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കോണ്‍വെന്റ് സ്‌കൂളിലെ 106-ാം നമ്പര്‍ ബൂത്തിലെത്തിയാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ സുല്‍ഫത്തും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഗുരുവായൂരിര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137 നമ്പര്‍ ബൂത്തിലെത്തി സുരേഷ് ഗോപി വോട്ട് ചെയ്തു.

എറണാകുളം തേവര സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളിലെത്തി നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും വോട്ട് രേഖപ്പെടുത്തി. കളമശ്ശേരി അംബേദ്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം ബൂത്ത് നമ്പര്‍ 190 ല്‍ നടന്‍ അജു വര്‍ഗീസ് വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer