Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Monalisa

ലവ് ജിഹാദ് സ്ഥാപിക്കാൻ ശ്രമം; കടുത്ത ആശങ്കയിലെന്ന് മൊണാലിസയും ഫർമാനും

കൊച്ചി: മധ്യപ്രദേശ് പൊലീസ് ഇപ്പോഴും പിന്തുടരുകയാണെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കുംഭമേളയിൽ വൈറലായ മൊണാലിസയും ഭർത്താവ് ഫർമാനും ആരോപിച്ചു. മധ്യപ്രദേശിലേക്ക് ബലമായി കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നും ഭയത്താൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്നും ഇരുവരും പറഞ്ഞു. തങ്ങളെ കൊല്ലാൻ ആഹ്വാനങ്ങൾ നടക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണമുണ്ടെന്നും, ഭീകരവാദിയുമായി വിവാഹം കഴിച്ചതായി വ്യാജ പ്രചാരണം നടക്കുന്നുവെന്നും മൊണാലിസ ആരോപിച്ചു. “വെടിവെച്ച് കൊല്ലുമെന്ന് ഭീഷണി സന്ദേശങ്ങൾ വരുന്നു. അതിനാൽ പലപ്പോഴും ജീവൻ അവസാനിപ്പിക്കണമെന്നുപോലും തോന്നിയിട്ടുണ്ട്,” എന്നും അവർ പറഞ്ഞു. തങ്ങളെ എൻകൗണ്ടർ ചെയ്യാനുള്ള ശ്രമം നടക്കുന്നതായും, മൊണാലിസയെ […]
Read more

കുംഭമേളയിൽ വൈറൽ താരം മൊണാലിസയ്ക്ക് കേരളത്തിൽ പ്രണയസാഫല്യം

തിരുവനന്തപുരം: കുംഭമേളയിൽ വൈറലായ മൊണാലിസ ഭോസ്ലെയ്ക്ക് കേരളത്തിൽ പ്രണയ സാഫല്യം. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഫർമാനാണ് മൊണാലിസയ്ക്ക് താലി ചാർത്തിയത്. അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണ ഗുരു പ്രതിഷ്ഠയ്ക്ക് മുന്നിൽ ബുധനാഴ്ച വൈകീട്ടായിരുന്നു വിവാഹ ചടങ്ങ്. സിനിമാ ചിത്രീകരണത്തിനായാണ് മൊണാലിസ തിരുവനന്തപുരത്തെ പൂവാറിലെത്തിയത്. ഈ സിനിമയിൽ മുഹമ്മദ് ഫർമാനാണ് നായകനായി അഭിനയിക്കുന്നത്. സിനിമയുടെ ഓഡിഷനിടെയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. മൊണാലിസയുടെ […]
Read more

വേദിയൊരുക്കി കേരളം, സാക്ഷിയായി പ്രമുഖര്‍; മൊണാലിസ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയ്ക്ക് വിവാഹ വേദിയൊരുക്കി കേരളം. ഇന്ന് വൈകീട്ട് ആറുമണിയോടെ അരുമാനൂര്‍ ശ്രീ നയിനാര്‍ ദേവ ക്ഷേത്രത്തില്‍ വച്ചാണ് മൊണാലിസയും കാമുകന്‍ ഫര്‍ഹാനും വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ.എ. റഹീം തുടങ്ങി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മൊണാലിസയുടെ കുടുംബത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്ന പരാതിയുമായാണ് മൊണാലിസ തിരുവനന്തപുരത്ത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ […]
Read more

കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

തിരുവനന്തപുരം: തമ്പാനൂര്‍ പൊലീസിന്റെ സഹായം തേടി കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലേ. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെ കാമുകനൊപ്പമാണ് കേരളത്തിലെത്തിയത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു ആവശ്യം. പിതാവ് വേറെ വിവാഹം നോക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി ഫര്‍മാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ […]
Read more

കുംഭമേളയിലെ മൊണാലിസ ഇനി ബോളിവുഡിലേക്ക്

പ്രയാഗ് രാജില്‍ നടന്ന മഹാ കുംഭമേളയില്‍ മാല വില്‍ക്കാന്‍ എത്തിയ വെള്ളാരം കണ്ണുകളുളള പെണ്‍കുട്ടി ഏവര്‍ക്കും സുപരിചിതയാണിപ്പോള്‍. എല്ലാവരുടെയും ശ്രദ്ധപിടിച്ചു പറ്റിയ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ഇനി ബോളിവുഡിന്റെ മായിക ലോകത്തേക്ക് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ബോളിവുഡ് സംവിധായകന്‍ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂര്‍ എന്നാകും ചിത്രത്തിന്റെ പേരെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ‘ബ്രൗണ്‍ ബ്യൂട്ടി’ എന്നായിരുന്നു മൊണാലിസയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. മൊണാലിസയുടെ ഫോട്ടോകളും […]
Read more

Recent News

Advertisement
WhiteswanTV Footer