Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാമുകനൊപ്പം കേരളത്തില്‍ അഭയം തേടി മൊണാലിസ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തമ്പാനൂര്‍ പൊലീസിന്റെ സഹായം തേടി കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലേ. വീട്ടുകാര്‍ പ്രണയം എതിര്‍ത്തതോടെ കാമുകനൊപ്പമാണ് കേരളത്തിലെത്തിയത്. അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നായിരുന്നു ആവശ്യം. പിതാവ് വേറെ വിവാഹം നോക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

ഒന്നര വര്‍ഷം മുമ്പാണ് മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശി ഫര്‍മാനും ഫേസ്ബുക്ക് വഴി പ്രണയത്തിലാകുന്നത്. തുടര്‍ന്ന് പൂവാറില്‍ സിനിമ ഷൂട്ടിങ്ങിനെത്തിയ മോണാലിസയുമായി ഫര്‍മാന്‍ തമ്പാനൂര്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് മോണാലിസയുടെ പിതാവ് ജയ് സിങ് ഭോസ് ലയെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. മോണാലിസയ്ക്ക് 18 വയസ് പൂര്‍ത്തിയായ സാഹചര്യത്തില്‍ സ്വന്തം ഇഷ്ടത്തിന് വിടണമെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer