’അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിൽ’ : കെ. സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ പരസ്യമായി പ്രതികരിച്ച് മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരസ്യ പ്രസ്താവനകൾ നടത്തുന്നത് ശരിയല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താനായാലും സുധാകരനായാലും പാർട്ടിയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മുല്ലപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി. തന്റെ സ്ഥാനാർത്ഥിത്വത്തിനായി ഇക്കാലം വരെ ആരോടും താൻ ശുപാർശ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. പ്രവീൺ […]
Read more