Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിൽ നടത്തിയത് സംഘടിതമായ കൊള്ള: മുല്ലപ്പള്ളി രാമചന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : സംസ്ഥാനത്ത് സിപിഎമ്മും പിണറായിയും ശബരിമലയില്‍ നടത്തിയത് സംഘടിത കൊള്ളയാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വിശ്വാസ സമൂഹത്തെ വഞ്ചിച്ചവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ വിധിയെഴുതണമെന്ന് അദ്ദേഹം പറഞ്ഞു. ചോമ്പാല്‍ ഹാര്‍ബര്‍ മേഖല ജനകീയ മുന്നണി കുടുംബ സംഗമവും ചോമ്പാല്‍ ബിച്ചുമ്മ പള്ളിക്ക് സമീപം ആരംഭിച്ച ഹാര്‍ബര്‍ വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല കൊള്ളയുടെ പേരില്‍ അറസ്റ്റിലായ രണ്ട് പേരും പിണറായിയുടെ വിശ്വസ്തരാണ്. ഇതോടെ സ്വര്‍ണക്കൊള്ളയില്‍ നിന്ന് അദ്ദേഹത്തിന് മാറി നില്‍ക്കാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. എന്‍.ഇ.ബ്രാഹിം, അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥികളായ ഹാരിസ് മുക്കാളി, ജലജ വിനോദ്, ചെയര്‍മാന്‍ കെ.അന്‍വര്‍ ഹാജി, ടി.സി.രാമചന്ദ്രന്‍, ഇ.ടി.അയ്യൂബ്, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, യു.എ.റഹീം, കെ.അനില്‍കുമാര്‍, സോമന്‍ കൊളരാട്, ആനിക്ക ശിവന്‍, കെ.പി.ജയപ്രദിഷ്, കുന്നുമ്മല്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix