Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: muncipality

ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്

കോട്ടയം: ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ 9, 10, 11 വാർഡുകളിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ആരംഭിക്കുന്ന ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. പുന്നത്തുറ കാട്ടോടുള്ള കവലയിൽ വെച്ച് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും. കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് അറിയിച്ചു. ജനാധിപത്യ വിശ്വാസികളായ എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ഓഫീസ് തുറക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer