തിരുവനന്തപുരം: കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ സംബന്ധിച്ചുള്ള ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ പറഞ്ഞ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. സിപിഎം ഹാൻഡിലുകൾ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞിരുന്നു.
“ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്നും ശാസ്ത്രീയമായി കണ്ടെത്തി. കെ കരുണാകരനും എ കെ ആന്‍റണിയുമൊക്കെ ഭരിച്ചപ്പോള്‍ കേരളത്തില്‍ വവ്വാലുകള്‍ ഉണ്ടായിരുന്നു. എന്താണ് ഇപ്പോള്‍ രോഗം പടരാനുള്ള കാരണം,” അന്ന് മുരളീധരന്‍ ചോദിച്ചു. സോഷ്യൽ മീഡിയയിലായി ഈ പ്രസംഗം വീണ്ടും വൈറലായതോടെ, ആരോഗ്യ മന്ത്രിക്ക് ഇപ്പോഴും ഈ അഭിപ്രായം തന്നെയാണോ എന്നാണ് ഉയരുന്ന ചോദ്യം.
ഇപ്പോൾ വീണ്ടും കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തിൽ ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ പ്രതികരണം വൈറൽ ആയികൊണ്ടിരിക്കുന്നത്.






