Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: mundathikkode fire work accident

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം;ഇരകളുടെ കുടുംബങ്ങൾക്ക് താങ്ങായി തിരുവമ്പാടി ദേവസ്വം

തൃശൂർ:മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ നാടിനെ നടുക്കിയ മഹാദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരനഗരിയെ കണ്ണീരിലാഴ്ത്തിയ സ്ഫോടനത്തിൽ ഇരകളായവരുടെ ആശ്രിതർക്ക് അർഹമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനായി ദേവസ്വം ഭരണസമിതി വലിയൊരു തുക നീക്കിവെച്ചിരിക്കുകയാണ്. അപകടത്തിൽ മരണപ്പെട്ട പ്രശസ്ത വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായമായി നൽകും. ദീർഘകാലമായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ടൊരുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു സതീശൻ. സതീശന് പുറമെ, അപകടത്തിൽ അകാലമൃത്യു വരിച്ച തിരുവമ്പാടി […]
Read more

മുണ്ടത്തിക്കോട് ദുരന്തം: ആദ്യ പള്ളിപ്പെരുന്നാൾ ഉപേക്ഷിച്ച് സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി

തൃശ്ശൂർ: മുണ്ടത്തിക്കോട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളിയിലെ ആദ്യ പെരുന്നാൾ ഉപേക്ഷിച്ചു. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ഈ പള്ളി. പഴയ പള്ളിയിൽ നിന്ന് മാറി പുതിയതായി പണിത പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങൾ മാത്രമാണ് ആയത്. അതിനിടെ തന്നെ ആദ്യ പെരുന്നാൾ നടത്തുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ആയിരുന്നു പെരുന്നാൾ നടത്താൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ ചൊവ്വാഴ്ച […]
Read more

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ 4 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ നാലുപേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി. എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരാണ് കാണാതായവർ. ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹവും 29 ശരീരഭാഗങ്ങളും ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. നിലവിൽ ലഭിച്ച 9 മൃതദേഹങ്ങളിൽ 8 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ശേഷിക്കുന്നവയുടെ തിരിച്ചറിയൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix