തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; കൗൺസിലർക്കെതിരെ ആരോപണം
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകർമ സേനാംഗം ജീവനൊടുക്കാൻ ശ്രമിച്ചു. ശാസ്താമുഗൾ സ്വദേശിനിയായ രമ്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജൈവമാലിന്യ ശേഖരണ ചുമതല വഹിച്ചിരുന്ന രമ്യയെ ഉടൻ ആശുപത്രിയിലെത്തിച്ചു. നിലവിൽ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വാർഡ് കൗൺസിലർ ഐഷ സുബൈറും പിതാവ് സുബൈറും മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് രമ്യയുടെ ആരോപണം. ഇരുവരും തനിക്കെതിരെ വ്യാജ പരാതികൾ നൽകിയെന്നും രമ്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായും പരാതിയുടെ പകർപ്പുകൾ പുറത്തുവന്നതായും പറയുന്നു. കൗൺസിലറുമായുണ്ടായ […]
Read more