Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: muttil marammuri

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രസമർപ്പണം പൂർണം; സർക്കാർ നിലപാട് നിർണായകം

കോഴിക്കോട്: വിവാദമായ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട 41 കേസുകളിലും കുറ്റപത്രം സമർപ്പണം പൂർത്തിയായി. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആകെ 12 പ്രതികൾക്കെതിരെയാണ് കേസ്. ഇതിൽ 85,000 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളാണ്. 36 കേസുകളും ഇവരുമായി ബന്ധപ്പെട്ടതാണ്. ബാക്കി 5 കേസുകളിൽ വിവിധ ഭൂവുടമകളും പ്രതികളായി ഉൾപ്പെട്ടിട്ടുണ്ട്. മരങ്ങളുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ മഹസറുകളും […]
Read more

മുട്ടില്‍ മരം മുറിക്കേസ്: അപ്പീല്‍ തള്ളി, കര്‍ഷകര്‍ക്കെതിരെ നടപടിക്ക് നീക്കം

കല്‍പ്പറ്റ: വയനാട് മുട്ടില്‍ മരം മുറിക്കേസില്‍ കര്‍ഷകര്‍ക്കെതിരെ റവന്യൂ നടപടിക്ക് നീക്കമെന്ന് റിപ്പോര്‍ട്ട്. 29 കര്‍ഷകരുടെ അപ്പീല്‍ അപാകത ആരോപിച്ചു തള്ളുകയായിരുന്നു. മുട്ടില്‍ മരംമുറി കേസില്‍ മുഖ്യപ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം നല്‍കുന്നത് വൈകുകയാണ്. കേസില്‍ ഇനിയും നാല് കുറ്റപത്രങ്ങള്‍ കൂടി സമര്‍പ്പിക്കാനുണ്ട്. അതേസമയം, ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ കനത്ത ആശങ്കയിലാണ്. കര്‍ഷകരെ സംരക്ഷിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇത് പാഴായി എന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.
Read more
Advertisement
WhiteswanTV Footer