Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രസമർപ്പണം പൂർണം; സർക്കാർ നിലപാട് നിർണായകം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വിവാദമായ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട 41 കേസുകളിലും കുറ്റപത്രം സമർപ്പണം പൂർത്തിയായി. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആകെ 12 പ്രതികൾക്കെതിരെയാണ് കേസ്. ഇതിൽ 85,000 പേജുകളുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർ പ്രധാന പ്രതികളാണ്. 36 കേസുകളും ഇവരുമായി ബന്ധപ്പെട്ടതാണ്. ബാക്കി 5 കേസുകളിൽ വിവിധ ഭൂവുടമകളും പ്രതികളായി ഉൾപ്പെട്ടിട്ടുണ്ട്.

മരങ്ങളുടെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ മഹസറുകളും റിപ്പോർട്ടുകളും പരിശോധിച്ച് കേസ് ഇന്ന് വീണ്ടും പരിഗണിക്കും. മുറിച്ച മരങ്ങൾ എന്ത് ചെയ്യണമെന്നതിൽ കോടതി ഉത്തരവും ഇന്ന് ഉണ്ടാകാനിടയുണ്ട്. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനമാണ് അന്വേഷണ സംഘം ഇപ്പോൾ ഉറ്റുനോക്കുന്നത്.

ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നാല് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആദിവാസി ഭൂവുടമകളെ കബളിപ്പിച്ച് സർക്കാർ നിക്ഷിപ്തമാക്കിയ മരങ്ങൾ മുറിച്ചെന്നാണ് പ്രധാന ആരോപണം.

അന്വേഷണ സംഘം പ്രകാരം 4 കോടി രൂപ വിലയുള്ള മരങ്ങൾ വെറും 14 ലക്ഷം രൂപയ്ക്ക് വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. മുട്ടിൽ കേസിൽ മാത്രം സർക്കാരിന് ഏകദേശം 14 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. മരം കണ്ടുകെട്ടിയ നടപടിക്കെതിരെ പ്രതികൾ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. തുടർന്ന് കുപ്പാടി ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതൽ മരങ്ങളുടെ കണക്കെടുപ്പും പൂർത്തിയായി. ഇവ ഇനി ലേലം ചെയ്യാൻ വനം വകുപ്പിന് സാധിക്കും. കേസുമായി ബന്ധപ്പെട്ട നിയമനങ്ങളെയും രാഷ്ട്രീയ വിവാദങ്ങളെയും കുറിച്ചുള്ള ചർച്ചകളും ഇപ്പോഴും തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer