Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Myanmar

മ്യാന്മറില്‍ ശക്തമായ ഭൂചലനം: 4.7 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹി: മ്യാന്മറില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്ര രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയുടെ ഭാഗങ്ങളിലും അനുഭവപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മണിപ്പൂര്‍, നാഗാലാന്‍ഡ്, അസം എന്നിവിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 6.10 ഓടെയാണ് സംഭവം. മണിപ്പൂരിലെ ഉക്രുലില്‍ നിന്നും 27 കിലോമീറ്റര്‍ അകലെ 15 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാഗാലാന്റിലെ വോഖയില്‍ നിന്ന് 155 കിലോമീറ്റര്‍ അകലെയാണ് ഈ പ്രഭവ കേന്ദ്രം. ഇവിടെ നിന്ന് ദിമാപൂരിലേക്ക് 159 കിലോമീറ്ററും മോഖ്ചുങിലേക്ക് 177 കിലോമീറ്ററും […]
Read more

മ്യാന്‍മാര്‍ ദുരിതാശ്വാസ ദൗത്യത്തിനിടെ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് നേരെ സൈബര്‍ ആക്രമണം

നയ്പിഡോ: മ്യാന്‍മാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന് നേരെ സൈബര്‍ ആക്രമണം. ദുരന്തബാധിതമേഖലകളില്‍ ‘ ദുരിതാശ്വാസ ദൗത്യം നടത്തുന്നതിനിടെ വ്യോമസേനയുടെ സി -130 ജെ വിമാനം ജിപിഎസ്-സ്പൂഫിങ് നേരിട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മാറിന്റെ വ്യോമാതിര്‍ത്തിയില്‍ വച്ചാണ് ജിപിഎസ് സിഗ്‌നലില്‍ തകരാര്‍ നേരിട്ടത്. വിമാനത്തിന്റെ കോര്‍ഡിനേറ്റുകളില്‍ മാറ്റം സംഭവിക്കുകയും നാവിഗേഷന്‍ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കാന്‍ വ്യോമസേന പൈലറ്റുമാര്‍ ഉടന്‍ തന്നെ ഇന്റേണല്‍ നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് (INS) നീങ്ങിയതായി പ്രതിരോധ വൃത്തങ്ങള്‍ […]
Read more

ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മാറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍

നായ്പിഡോ: ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. ഏകദേശം 500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളല്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ ഈ വിള്ളല്‍ വ്യക്തമാണ്. അഞ്ച് മീറ്റര്‍ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ തീവ്രത അടിവരയിടുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവായിരത്തിലധികം പേരാണ് […]
Read more

ആഭ്യന്തരകലാപം രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം; മ്യാന്‍മറില്‍ ചൈനീസ് റെഡ്‌ക്രോസ് സംഘത്തിനു നേരെ വെടിവയ്പ്

ബാങ്കോക്ക് : മ്യാന്‍മറില്‍ ഭൂകമ്പ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേരെ സൈന്യം വെടിവച്ചതായി വിമത സംഘടന ‘ത്രീ ബ്രദര്‍ഹുഡ് അലയന്‍സ്’ കലാപ മേഖലയിലേക്കു രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന വിവരം റെഡ് ക്രോസ് സംഘം അറിയിച്ചിരുന്നില്ലെന്നും പരിശോധനയ്ക്കു സഹകരിക്കാതെ കടന്നുപോയ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചുവെന്നുമാണ് സൈനിക ഭരണകൂടത്തിന്റെ സ്ഥിരീകരണം. ദുരിതാശ്വാസ സാമഗ്രികളുമായി മാന്‍ഡലെ പ്രദേശത്തേക്കു പോയ 9 വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്. ആഭ്യന്തരയുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ഭരണകൂടവും പ്രതിപക്ഷ […]
Read more

മ്യാൻമർ ഭൂചലനം: മരണം 2,056 ആയി

നീപെഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തം നടന്ന് അഞ്ചാം ദിവസവും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 270 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്. ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ വഴി മ്യാൻമറിൽ 665 ടൺ അവശ്യസാധനങ്ങൾ എത്തിച്ചു. 200 പേരടങ്ങുന്ന ഇന്ത്യൻ സൈനിക – മെഡിക്കൽ സംഘങ്ങളും മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Read more

മ്യാന്‍മറില്‍ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു

നീപെഡോ: മ്യാന്‍മറില്‍ ഇന്നലെ ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോ‍ർട്ടാണ് പുറത്ത് വരുന്നത്. 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read more

ഏറ്റവുമധികം തവണ ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമത്

കഴിഞ്ഞ വർഷം ഏറ്റവുമധികം തവണ ഇന്റ‍ർനെറ്റ് സേവനം റദ്ദാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യ. 84 തവണയാണ് ഇന്ത്യയിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. 2018 മുതൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യയെ തള്ളി മ്യാൻമാറാണ് പട്ടികയിൽ ഒന്നാമത്. 85 തവണയാണ് മ്യാൻമാറിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ 21 തവണയാണ് കഴിഞ്ഞ വർഷം ഇന്റർനെറ്റ് സേവനം റദ്ദാക്കിയിയത്. രാജ്യത്ത് 16 സംസ്ഥാനങ്ങളിൽ ഇന്റർനെറ്റ് സേവനം പലപ്പോഴായി റദ്ദാക്കി. കലാപം നടക്കുന്ന മണിപ്പൂരിൽ തന്നെയാണ് ഏറ്റവുമധികം […]
Read more

Recent News

Advertisement
WhiteswanTV Footer