Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആഭ്യന്തരകലാപം രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം; മ്യാന്‍മറില്‍ ചൈനീസ് റെഡ്‌ക്രോസ് സംഘത്തിനു നേരെ വെടിവയ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബാങ്കോക്ക് : മ്യാന്‍മറില്‍ ഭൂകമ്പ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേരെ സൈന്യം വെടിവച്ചതായി വിമത സംഘടന ‘ത്രീ ബ്രദര്‍ഹുഡ് അലയന്‍സ്’ കലാപ മേഖലയിലേക്കു രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന വിവരം റെഡ് ക്രോസ് സംഘം അറിയിച്ചിരുന്നില്ലെന്നും പരിശോധനയ്ക്കു സഹകരിക്കാതെ കടന്നുപോയ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചുവെന്നുമാണ് സൈനിക ഭരണകൂടത്തിന്റെ സ്ഥിരീകരണം.

ദുരിതാശ്വാസ സാമഗ്രികളുമായി മാന്‍ഡലെ പ്രദേശത്തേക്കു പോയ 9 വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്.

ആഭ്യന്തരയുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ഭരണകൂടവും പ്രതിപക്ഷ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്നു ചൈന ആവശ്യപ്പെട്ടു. 2021 ല്‍ നൊബേല്‍ ജേതാവ് ഓങ് സാന്‍ സൂ ചിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച സൈനികഭരണകൂടത്തിനെതിരെ ആഭ്യന്തര കലാപം രൂക്ഷമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മ്യാന്‍മറിലും തായ്ലന്‍ഡിന്റെ ചിലഭാഗങ്ങളിലും ഭൂകമ്പമുണ്ടായത്. കൂറ്റന്‍ കെട്ടിടങ്ങളടക്കം തകര്‍ന്ന് റോഡ്, റെയില്‍ ഗതാഗത സൗകര്യങ്ങളും തകര്‍ന്നിരുന്നു.കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരക്കണക്കിനാളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. ഇതുവരെ 2886 മൃതദേഹങ്ങള്‍ കണ്ടെടുത്തു.ഇന്ത്യയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരും മ്യാന്‍മറിലുണ്ട്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer