Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: earth quake

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം; തീവ്രത 6.5 രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പം. തീവ്രത 6.5 M രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരപോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ എന്നീ സ്ഥലങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള തീരത്ത് നിലവില്‍ സുനാമി മുന്നറിയിപ്പ് ഇല്ല എന്നും INCOIS അറിയിച്ചു. അതേ സമയം, ഭൂകമ്പം 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നുവെന്നും നിലവില്‍ സുനാമി സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്..
Read more

തുര്‍ക്കിയില്‍ ഭൂചലനം, തീവ്രത 6.1 രേഖപ്പെടുത്തി

അങ്കാറ: പടിഞ്ഞാറന്‍ തുര്‍ക്കിയിലെ സിന്ദിര്‍ഗിയില്‍ ഞായറാഴ്ച 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുര്‍ക്കി ദുരന്ത നിവാരണ ഏജന്‍സി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉള്‍പ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള നിരവധി നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ആളുകള്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണങ്ങളോ അപകടങ്ങളോ ഉണ്ടായിട്ടുണ്ടോ എന്ന് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം, ഭൂകമ്പത്തെത്തുടര്‍ന്ന് ബാലികേസിര്‍ പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു രാത്രി 7:53 നാണ് ഭൂകമ്പം […]
Read more

സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി

റഷ്യയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേർന്ന് കിടക്കുന്ന തീരപ്രദേശങ്ങളിൽ മിക്കയിടങ്ങളിലും സുനാമി സാധ്യതയുണ്ടെന്നാണ് ചിലിയുടെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ മുന്നറിയിപ്പ് നൽകുകയും പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനും ചിലി ഭരണകൂടം ഉത്തരവിട്ടു. റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകൾക്ക് സാധ്യതയുണ്ടെന്നാണ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 2025 ജൂലൈ 30-ന് റഷ്യയിലെ കാംചത്ക ഉപദ്വീപിൽ രേഖപ്പെടുത്തിയ 8.8 തീവ്രതയുള്ള ഭൂകമ്പം പസഫിക് മേഖലയിലും പ്രകമ്പനം കൊള്ളിച്ചിരുന്നു.
Read more

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം കടലിൽ ഭൂചലനം

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈ 22-ന് രാവിലെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. Content: Earthquake in the sea near Andaman and Nicobar Islands
Read more

ഒമാനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.1 തീവ്രത

തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി. ദോഫാർ ​ഗവർണറേറ്റിലെ ഷാലിം വിലായത്തിൽ ഹല്ലാനിയത്ത് ദ്വീപുകൾക്ക് സമീപമത്താണ് നേരിയ ഭൂകമ്പം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് സർവ്വകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. സലാലയിൽ നിന്ന് ഏകദേശം 155 കിലോമീറ്റർ വടക്കുകിഴക്കായി 4 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ പ്രദേശം […]
Read more

ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മാറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍

നായ്പിഡോ: ഭൂകമ്പത്തിന് പിന്നാലെ മ്യാന്‍മറില്‍ ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. ഏകദേശം 500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളല്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ ഈ വിള്ളല്‍ വ്യക്തമാണ്. അഞ്ച് മീറ്റര്‍ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ തീവ്രത അടിവരയിടുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂവായിരത്തിലധികം പേരാണ് […]
Read more

ആഭ്യന്തരകലാപം രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം; മ്യാന്‍മറില്‍ ചൈനീസ് റെഡ്‌ക്രോസ് സംഘത്തിനു നേരെ വെടിവയ്പ്

ബാങ്കോക്ക് : മ്യാന്‍മറില്‍ ഭൂകമ്പ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചൈനീസ് റെഡ് ക്രോസ് സംഘത്തിനു നേരെ സൈന്യം വെടിവച്ചതായി വിമത സംഘടന ‘ത്രീ ബ്രദര്‍ഹുഡ് അലയന്‍സ്’ കലാപ മേഖലയിലേക്കു രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന വിവരം റെഡ് ക്രോസ് സംഘം അറിയിച്ചിരുന്നില്ലെന്നും പരിശോധനയ്ക്കു സഹകരിക്കാതെ കടന്നുപോയ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പായി ആകാശത്തേക്ക് വെടിവച്ചുവെന്നുമാണ് സൈനിക ഭരണകൂടത്തിന്റെ സ്ഥിരീകരണം. ദുരിതാശ്വാസ സാമഗ്രികളുമായി മാന്‍ഡലെ പ്രദേശത്തേക്കു പോയ 9 വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതരാണ്. ആഭ്യന്തരയുദ്ധം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ ഭരണകൂടവും പ്രതിപക്ഷ […]
Read more

ഡൽഹിയ്ക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയ്ക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രതയിലാണ് ബീഹാറിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 126 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 126 ആയി. 188 പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.ചൊവ്വാഴ്ച രാവിലെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിന് ശേഷം ഏഴ് മണിയോടെ 4.7, 4.9 തീവ്രതയിലും തുടർ ചലനങ്ങൾ ഉണ്ടായി. ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. ഇന്ത്യയിലെ അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ടിബറ്റില്‍ ഭൂചലനം മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുശോചനം രേഖപ്പെടുത്തി.
Read more

Recent News

Advertisement
WhiteswanTV Footer