അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ഭൂകമ്പത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജൂലൈ 22-ന് രാവിലെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Content: Earthquake in the sea near Andaman and Nicobar Islands




