Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Narendra Modi

റാണ മുതല്‍ എഫ്-35 വരെ; മോദി – ട്രംപ് കൂടിക്കാഴ്ചയിലെ പ്രധാന തീരുമാനങ്ങള്‍ ഇതൊക്കെ

ഇന്ന് പുലർച്ചെയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയത്.മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്നാണ് കൂടിക്കാഴ്ച വേളയിൽ മോദി വ്യക്തമാക്കിയത് . ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങളായ വ്യാപാരം, പ്രതിരോധം, സാങ്കേതിക വിദ്യ, ഊര്‍ജം, പ്രതിരോധം, സുരക്ഷ തുടങ്ങി ഡോണള്‍ഡ് ട്രംപ്- മോദി കൂടിക്കാഴ്ചയില്‍ വിഷയമായി . 2030 ആകുമ്പോഴേക്കും […]
Read more

ഇന്ത്യയും യുഎസും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്രമോദി:തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ്

കൂടിക്കാഴ്ച നടത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും .മോദി തന്റെ വളരെക്കാലമായുള്ള ഉറ്റസുഹൃത്താണ് എന്നും കഴിഞ്ഞ നാലുവർഷവും ബന്ധം തുടർന്ന് എന്നും ട്രംപ് പറഞ്ഞു.രാജ്യ താല്‍പര്യങ്ങള്‍ പരമോന്നതമാക്കി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു .കൂടാതെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം ഇന്ത്യയും യു.എസും പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.‌ പുട്ടിനുമായി ട്രംപിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായകമാകുമെന്ന് മോദി വ്യക്തമാക്കി.ഈ വര്‍ഷം മുതല്‍ […]
Read more

നരേന്ദ്രമോദി അമേരിക്കയില്‍:ട്രംപുമായി നാളെ കൂടിക്കാഴ്ച

രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നൽകി അമേരിക്ക. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കൂടാതെ ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ വധഭീഷണി മുഴക്കിയ പ്രതി പിടിയിൽ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി യാത്ര ചെയ്യുന്ന വിമാനം തകര്‍ക്കുമെന്ന് വധഭീഷണി മുഴക്കിയ ആളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ചേമ്പുര്‍ മേഖലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നരേന്ദ്രമോദിക്ക് നേരെ വധഭീഷണി വന്നതോടെ വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തിയിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മറ്റ് ഏജന്‍സികളും കൂടുതല്‍ അന്വേഷണം വ്യാപിപ്പിക്കും. നിലവില്‍ പ്രധാനമന്ത്രി തന്റെ വിദേശ സന്ദര്‍ശനം തുടരുകയാണ്.
Read more

‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’; മോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം, AI ഉച്ചകോടിക്ക് തുടക്കം

പാരീസ്: എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ […]
Read more

തങ്ങളെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി: ഡൽഹിയിലെ വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ തങ്ങളെ വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും വലിയ വിജയം തന്നതിനു ഡല്‍ഹിയിലെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മുൻപില്‍ താൻ തലകുനിക്കുന്നുവെന്നും മോദി പറഞ്ഞു.വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയുടെ വികസനത്തിനുള്ള ഒരു വഴിയും പാഴാക്കില്ല എന്നും വികസന ഭാരതത്തിനു ഡല്‍ഹിയുടെ വികസനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ബിജെപി പ്രവർത്തകർക്കും മോഡി ഈ വേളയിൽ നന്ദി പറഞ്ഞിരിക്കുകയാണ്. ബിജെപിയുടെ ഓരോ പ്രവർത്തകനിലും […]
Read more

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം 12,13 തീയതികളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്ക സന്ദര്‍ശനം ഈ മാസം 12, 13 തീയതികളില്‍ നടക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ട്രംപുമായും അമേരിക്കയിലെ മറ്റ് മുതിര്‍ന്ന നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തും. ഊര്‍ജം, പ്രതിരോധം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിഷങ്ങള്‍ മോദിയും ട്രംപും ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പുതിയ ഭരണകൂടം അധികാരമേറ്റ് കഷ്ടിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രിയെ യുഎസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്ന് മിസ്രി പറഞ്ഞു. അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 10 മുതല്‍ […]
Read more

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നത്: ചര്‍ച്ചകള്‍ക്ക് തയാറെന്ന് പാകിസ്ഥൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

അയല്‍ രാജ്യവുമായി സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. 1999-ലെ ലാഹോര്‍ പ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഏക മാര്‍ഗം ചര്‍ച്ചയാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. സാമ്പത്തികമായി തകർന്ന രാജ്യത്തിന് ഇനിയൊരു യുദ്ധം താങ്ങാനാവില്ലെന്നും അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും പാക്കിസ്ഥാനിലെ നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചകള്‍ക്ക് തയാറെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുന്നത്.കശ്മീര്‍ ഉള്‍പ്പെടെയുള്ള […]
Read more

നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയായിരിക്കും ഇത്. ഈ മാസം 12നാണ് മോദി അമേരിക്കയിലെത്തുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂടിക്കാഴ്ച നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. ട്രംപ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പോകുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് മോദി. വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കുമെന്നും […]
Read more

ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡൽഹി: ഡല്‍ഹി തെരഞ്ഞെടുപ്പിനിടെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മഹാകുംഭമേളയ്‌ക്കെത്തി ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തും. രാവിലെ പതിനൊന്നിനും പതിനൊന്നരയ്ക്കും ഇടയിലായിരിക്കും സ്‌നാനം. സ്‌നാനത്തിനായി പ്രധാനമന്ത്രി മോദി രാവിലെ 10.05ന് പ്രയാഗ്രാജ് വിമാനത്താവളത്തില്‍ എത്തും. അവിടെനിന്ന് 10.10ന് ഡിപിഎസ് ഹെലിപാഡിലെത്തി 10:45ന് അറെയ്ല്‍ ഘട്ടിലേക്ക് പോകും. രാവിലെ 10.50-ന് ഘട്ടില്‍നിന്നും ബോട്ടില്‍ മഹാകുംഭത്തിലേക്ക് പോകും. 11:00 മുതല്‍ 11:30 ഇടയിലുള്ള സമയത്ത് പ്രധാനമന്ത്രി സ്‌നാനം നടത്തും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix