Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: natural calamities

ടെക്സസിലെ മിന്നൽ പ്രളയം, അനുശോചനമറിയിച്ച് യുഎഇ

അബുദാബി: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ അനുശോചനം അറിയിച്ച് യുഎഇ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലെ ജനങ്ങൾക്കും സർക്കാരിനും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മധ്യ ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഇതുവരെയുള്ള മരണസംഖ്യ 78 ആണ്. 41 പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. മരണപ്പെട്ടവരിൽ 28 പേർ കുട്ടികളാണ്. ​ 850 പേരെ രക്ഷപ്പെടുത്തി. ഗ്വാഡലൂപ് നദിക്കരയിലെ വേനൽക്കാല ക്യാമ്പിൽ ഉണ്ടായിരുന്ന 10 പെൺകുട്ടികളെ ഇനിയും […]
Read more

ടെക്സസിലെ മിന്നൽ പ്രളയം: മരണസംഖ്യ 43 ആയി ഉയർന്നു

വാഷിങ്ടൺ: ടെക്സസ് ഹിൽ കൺട്രിയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 43 ആയി ഉയർന്നതായി റിപ്പോർട്ട്. മരിച്ചവരിൽ 28 മുതിർന്നവരും 15 കുട്ടികളും ഉൾപ്പെടുന്നുവെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥിനികൾ ഉൾപ്പെടെ 27 പേരെ കാണാതായി. കാണാതായവ‍ർക്കായി തിരച്ചിൽ തുടരുകയാണ്. ഒരു മാസം പെയ്യേണ്ട മഴ, മൂന്ന് മണിക്കൂറിൽ പെയ്തിറങ്ങിയെന്നാണ് മിന്നൽ പ്രളയത്തിന് കാരണമെന്ന് യുഎസ് കാലാവസ്ഥ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി, ഇന്റർനെറ്റ് തടസ്സങ്ങൾ അനുഭവപ്പെടുന്നുണ്ടെന്ന് ടെക്സസ് അധികൃതർ പറഞ്ഞു.
Read more

ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനം; മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ വിവിധയിടങ്ങളിൽ മേഘവിസ്ഫോടനവും മിന്നൽപ്രളയവും. മിന്നൽ പ്രളയത്തിൽ രണ്ടു പേര്‍ മരിച്ചു. വിവിധയിടങ്ങളിലായി 20ലധികം പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാണാതായവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഹിമാചലിലെ കാഗ്ര ജില്ലയിലെ മനുനിഗദിൽ നിന്നാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്ദിരാ പ്രിയദര്‍ശിനി ഹൈഡ്രോളിക് പ്രൊജക്ട് സൈറ്റിൽനിന്നാണ് തൊഴിലാളികളെ ഒഴുക്കിൽപ്പെട്ട് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തി നിര്‍ത്തിവെച്ചിരുന്നു. ഇവിടെ താത്കാലിക ഷെഡ്ഡുകളിൽ വിശ്രമിക്കുകയായിരുന്ന തൊഴിലാളികളാണ് മിന്നൽ പ്രളയത്തിൽ ഒഴുക്കിൽപ്പെട്ടത്. ഹിമാചൽ പ്രദേശിലെ അ‍ഞ്ച് […]
Read more

മംഗളൂരുവിൽ വീടിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീണു; മൂന്ന് പേർ മരിച്ചു

മംഗളൂരു: കനത്ത മഴയിൽ കർണാടകയിലെ മംഗളൂരുവിൽ വീടിന് മുകളിലെക്ക് കുന്നിടിഞ്ഞു വീണു. അപകടത്തിൽ രണ്ട് കുട്ടികൾ അടക്കം മൂന്ന് പേർ മരിച്ചു. നൈമ(10) പ്രേമ ലത(50) ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് മരിച്ചത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട്‌ ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്. നിലവിൽ രണ്ട് പേരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ എൻ ഡി ആർ എഫ് സംഘം തുടരുകയാണ്. ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. ദക്ഷിണ കന്നഡ ജില്ലയിൽ മഴയും മഴക്കെടുതിയും […]
Read more

ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 മരണം; മരിച്ചവരിൽ മൂന്ന് കുട്ടികളും

ഒഡിഷ: ഒഡിഷയിൽ ഇടിമിന്നലേറ്റ് 10 പേർ മരിച്ചു. മരണപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടും. ഇടിമിന്നലിൽ ഒരു വയോധികന് ​ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. വയലിൽ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ കയറി നിന്നിരുന്നവ‍ർക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷയിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

ഗ്രീസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

ഗ്രീസ്: ഗ്രീസിൽ ശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെ 1.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ജറുസലേം, മധ്യ ഇസ്രായേൽ, തുർക്കി, ഈജിപ്ത്, ലിബിയ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. കാസോസ് ദ്വീപിന്റെ തലസ്ഥാനമായ ഫ്രൈയിൽ നിന്ന് 23 കിലോമീറ്റർ അകലെ കടലിനടിയിൽ ഏകദേശം 74 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നത്. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ തുടർചലനങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
Read more

പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഇസ്ലാമബാദ്: പാകിസ്താനിൽ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 2.58 ഓടെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. നാഷണൽ സെന്റർ ഫോർ സീസ്മോളജി ഇത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വിട്ടത്. ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബലൂചിസ്ഥാനിലെ ഉതാലിൽ നിന്ന് 65 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി, 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു.
Read more

മ്യാൻമർ ഭൂചലനം: മരണം 2,056 ആയി

നീപെഡോ: മ്യാൻമർ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 2,056 ആയി. 3,900 പേർ പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ദുരന്തം നടന്ന് അഞ്ചാം ദിവസവും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. 270 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ മ്യാൻമറിലുണ്ട്. ഇന്ത്യ ഓപ്പറേഷൻ ബ്രഹ്മ വഴി മ്യാൻമറിൽ 665 ടൺ അവശ്യസാധനങ്ങൾ എത്തിച്ചു. 200 പേരടങ്ങുന്ന ഇന്ത്യൻ സൈനിക – മെഡിക്കൽ സംഘങ്ങളും മ്യാൻമറിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Read more

മ്യാന്‍മറില്‍ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു

നീപെഡോ: മ്യാന്‍മറില്‍ ഇന്നലെ ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ ദുരന്തത്തിൽ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന റിപ്പോ‍ർട്ടാണ് പുറത്ത് വരുന്നത്. 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Read more

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഒടുവില്‍ തീരം വിട്ടു

അമേരിക്കയെ ഭീതിയിലാഴ്ത്തിയ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് തീരം വിട്ടു. 160 കിലോമീറ്റര്‍ വേഗതയില്‍ കര തൊട്ട മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ലോറിഡയുടെ ചില ഭാഗങ്ങളെ തൂത്തെറിഞ്ഞ ശേഷമാണ് മില്‍ട്ടണ്‍ തീവ്രത കുറഞ്ഞ, കാറ്റഗറി 1 കാറ്റായി അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടന്നത്. കടുത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 30 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചു. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ലക്ഷക്കണക്കിന് ആളുകള്‍ വീടൊഴിഞ്ഞു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ആറ് വിമാനത്താവളങ്ങള്‍ അടച്ചു. രണ്ടായിരത്തോളം വിമാന സര്‍വീസുകളും റദ്ദാക്കി. […]
Read more

Recent News

Advertisement
WhiteswanTV Footer