Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Nedumbasseri accident

നെടുമ്പാശ്ശേരി അപകടക്കേസ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന് ഡിവൈഎഫ്ഐ

ആലപ്പുഴ: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. കോൺഗ്രസ് നേതാവ് എ.എ. ഷുക്കൂർ അപകടം നടന്ന രാത്രിയിൽ ഏതൊക്കെ പൊലീസ് ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബന്ധപ്പെട്ടുവെന്നത് പുറത്തുവരണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഷുക്കൂറിന്റെ ഫോൺ രേഖകൾ പുറത്തുവിടാൻ തയ്യാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. അപകടക്കേസിലെ പ്രതികൾക്ക് ആലപ്പുഴയിൽ നിന്നുള്ള വനിതാ ജനപ്രതിനിധി പൂർണ പിന്തുണ നൽകിയെന്നും അവരുടെ പിന്തുണയോടെയാണ് ഷുക്കൂർ കേസിൽ ഇടപെട്ടതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് […]
Read more

23 വയസ്സിനു താഴെ മദ്യപിച്ചാലും ഇവർക്ക് മദ്യം വിറ്റാലും കുടുങ്ങും; അറിഞ്ഞിരിക്കാം നിയമം

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടത്തിൽ വില്ലന്മാരായത് അമിത വേ​ഗവും മദ്യവുമായിരുന്നു. അതിൽ മദ്യപിച്ചതും പ്രതികളുടെ പ്രായവും ബന്ധപ്പെടുത്തി കേസെടുത്തത് നാം കണ്ടിരുന്നു. ഇവിടെയാണ് പലർക്കും അറിയാത്തതോ മുഖവിലയ്ക്ക് എടുക്കാത്തതോ ആയ ഏറ്റവും പ്രധാനപ്പെട്ട അബ്കാരി നിയമം നിർണായകമാകുന്നത്. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള നിയമപരമായ പ്രായപരിധി 23 വയസ്സ് ആയി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും ഇതു കർശനമായി പാലിക്കപ്പെടാത്തതാണ് അപകടങ്ങൾക്കു കാരണമാകുന്നത്. കേരള അബ്കാരി നിയമത്തിലെ 15എ, 15ബി, 56ബി തുടങ്ങിയ വകുപ്പുകളാണ് […]
Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; അന്വേഷണം കടുപ്പിക്കുന്നു

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിനെതിരെ അന്വേഷണം ശക്തമാക്കി പൊലീസ്. കാർ മത്സരയോട്ടത്തിൽ ഏർപ്പെട്ടിരുന്നോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത തേടുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും. കേസിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. മദ്യലഹരിയിൽ കാർ ഓടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയെന്ന കേസിൽ സുഹൈൽ സജീവും കൂട്ടുപ്രതികളായ നിനവും ജോയലും റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് […]
Read more

നെടുമ്പാശ്ശേരി അപകടം; സുഹൈലിനെതിരെ എക്സൈസ് കേസ് , വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്സൈസ്. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് മദ്യം വാങ്ങി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ രണ്ട് വർഷം വരെ തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണെന്നാണ് റിപ്പോർട്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യാൻ എക്സൈസും പൊലീസും തീരുമാനിച്ചിട്ടുണ്ട്. സുഹൈലിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ചാൽ കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടത്താനാണ് […]
Read more

മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ ‘പറന്നത്’ അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കൊച്ചി: നെടുമ്പാശേരി അത്താണിയില്‍ മിനി കൂപ്പര്‍ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹനം ഓടിക്കുന്ന സമയത്ത് ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്. ആലപ്പുഴ സ്വദേശിയായ സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തിയതായി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മറ്റ് ലഹരികള്‍ ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്. എന്നാല്‍ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix