നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ആൾമാറാട്ടത്തിന് 9 പേർ അറസ്റ്റിൽ
പട്‌ന: നീറ്റ് പുനഃപരീക്ഷയിൽ വിവാദം. ബിഹാറിലെ ലഖിസാരായിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമം. നീറ്റ് പരീക്ഷ എഴുതാനെത്തിയ ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ബിഹാർ പോലീസ് അറിയിച്ചു. പരീക്ഷയെഴുതാൻ എത്തിയ ഈ ഒമ്പതുപേരുടെയും ബയോമെട്രിക് രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവർക്ക് പരീക്ഷയെഴുതാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇവർ ആരുടെ നിർദേശപ്രകാരമാണ് പരീക്ഷയെഴുതാൻ എത്തിയത് എന്നത് വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത ഒമ്പത് പേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. […]
Read more

