Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: new song

സന്തോഷ് ദയാനിധിയുടെ സം​ഗീതം; റാമിന്‍റെ ‘പറന്ത് പോ’യിലെ ഗാനം എത്തി

തമിഴ് സംവിധായകന്‍ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. 54-ാമത് റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍ നാടക്കിയിരുന്നത്. നടന്‍ ശിവയ്ക്കൊപ്പം ​ഗ്രേസ് ആന്‍റണി, അഞ്ജലി, മിഥുല്‍ റ്യാന്‍, അജു വര്‍​ഗീസ്, വിജയ് യേശുദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ സണ്‍ഫ്ളവര്‍ എന്ന ഒരു ​ഗാനം നേരത്തെ പുറത്തെത്തിയത് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മദന്‍ ഗാര്‍ഗിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സന്തോഷ് ദയാനിധിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് […]
Read more

സുരേഷ് ഗോപി ചിത്രത്തിലെ ഗാനമെത്തി

സുരേഷ് ​ഗോപി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. മിഴിയിലേ സൂര്യനും എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയിലെ വരികളും ഗാനത്തില്‍ ഉൾപ്പെയുത്തിയിട്ടുണ്ട്. മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നത് ജ്യോതിഷ് കാസിയും കന്നഡയിൽ വരികള്‍ എഴുതിരിക്കുന്നത് സൂര്യ പ്രകാശുമാണ്. വരികൾക്ക് സംഗീതം പകർന്ന് ഗാനം ആലപിച്ചിരിക്കുന്നത് ഗിരീഷ്‌ നാരായണനാണ്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രവും ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് […]
Read more

‘ഒരു വടക്കൻ തേരോട്ട’ത്തിലെ ​ഗാനമെത്തി

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു വടക്കൻ തേരോട്ട൦. ഇപ്പോൾ ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ഇടനെഞ്ചിൽ എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഹസീന എസ് കാനത്തിന്റെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെർണിയും മകനും ചേർന്നാണ്. ഹരിശങ്കർ, ശ്രീജ ദിനേശ് തുടങ്ങിയവരാണ് ഗാനമാലപിച്ചിരിക്കുന്നത്. നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി […]
Read more

‘ജാഗരൂഗരാകണം രാപ്പകലൊക്കെയും; ദ പ്രൊട്ടക്ടര്‍ ആദ്യ ഗാനം പുറത്ത്

ഷൈൻ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ദി പ്രൊട്ടക്ടർ’.ഈ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ജാഗരൂകരാകണം രാപ്പകലൊക്കെയും…’ എന്ന് തുടങ്ങുന്ന ലിറിക്കൽ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റോബിൻസ് അമ്പാട്ടിന്‍റെ വരികൾക്ക് ജിനോഷ് ആന്‍റണി സംഗീതമൊരുക്കി നരേഷ് അയ്യർ ആലപിച്ചിരിക്കുന്ന ഗാനം അമ്പാട്ട് ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസായിരിക്കുന്നത്. ജി. എം മനു സംവിധാനം ചെയ്ത് അമ്പാട്ട് ഫിലിംസിന്‍റെ ബാനറിൽ റോബിൻസ് മാത്യു നിർമ്മിക്കുന്ന ചിത്രം ജൂൺ 13ന് അമ്പാട്ട് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ […]
Read more

‘താരം താരിടും’; ആഭ്യന്തര കുറ്റവാളിയിലെ ഏറ്റവും പുതിയ ഗാനം റിലീസ്

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആഭ്യന്തര കുറ്റവാളി.ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം താരം താരിടും ഗാനം റിലീസായി. ബിജിബാൽ സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ ആലാപനം സൂരജ് സന്തോഷാണ് നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്താണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. ആസിഫ് അലി നായകനായെത്തുന്ന ചിത്രത്തിൽ […]
Read more

‘ബെജാറ് ആനേൻ’; നൃത്ത ചുവടുകളുമായി ശിവാങ്കി

കേരളത്തിൽ നിന്നും മറ്റ് അനേകം ഭാഷകളിൽ നിന്നും ഏറെ ആരാധകരുള്ള ഗായികയാണ് ശിവാങ്കി. ശിവാങ്കിയുടെ പാട്ടിനും ആരാധകർ ഏറെയാണ്. ഇപ്പോൾ ശിവാങ്കിയുടേതായി പുറത്തിറങ്ങിയ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പുതിയ സ്വന്തം ഗാനത്തിന് ചുവടുവച്ച് ഗായികയും നടിയുമായ ശിവാങ്കി കൃഷ്ണകുമാർ. ‘ലവ് മാരേജ്’ എന്ന സിനിമയിലെ ‘ബെജാറ് ആനേൻ’ എന്ന ഗാനത്തിനാണ് ശിവാങ്കി ചുവടുവച്ചിരിക്കുന്നത്. മോഹൻ രാജൻ എഴുതി സീൻ റോൽഡൻ സംഗീതം നൽകിയ ഗാനമാണ് ‘ബെജാറ് ആനേൻ’. പുറത്തിറങ്ങി ചുരുങ്ങി സമയത്തിനകം […]
Read more

നരിവേട്ട’യിലെ ​പുതിയ ​ഗാനം; മായു മായു മായു മായു മണ്ണെ

അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയിലെ പുതിയ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. മായു മായു മായു മായു മണ്ണെ.. എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ശ്രുതി കെസി ആണ്. വിനു കിടച്ചുള്ളന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മെയ് 23ന് തിയറ്ററുകളിൽ എത്തിയ സിനിമയാണ് നരിവേട്ട. പ്രേക്ഷക നിരൂപക പ്രശംസകൾ പിടിച്ചു പറ്റിയ ​ചിത്രം ഗംഭീര പ്രതികരണങ്ങളോടുകൂടെയാണ് മുന്നേറുന്നത്. ‘മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് […]
Read more

സൂര്യക്കൊപ്പം തകർത്താടി ജോജു ജോർജ്; റെട്രോ വീഡിയോ സോം​ഗ് പുറത്ത്

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് റെട്രോ. ഇപ്പോൾ ചിത്രത്തിലെ ‘കനിമ’ വീഡിയോ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അടുത്ത കാലത്ത് റീൽസുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ഗാനമാണ് ‘കനിമ’. സന്തോഷ് നാരായണൻ സം​ഗീതം ഒരുക്കി ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിവേക് ആണ്. സൂര്യയ്ക്ക് ഒപ്പം പൂജ ഹെ​ഗ്ഡെയും ജോജുവും ​ഗാനത്തിന് ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാവുന്നതാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത റെട്രോ മെയ് 1നാണ് തിയറ്ററുകളിൽ എത്തിയത്. വലിയ ഹൈപ്പിലെത്തിയ […]
Read more

യോ യോ ഹണി സിംഗിന്റെ പുതിയ ഗാനത്തിനെതിരെ നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയില്‍

മുംബൈ: പ്രശസ്ത റാപ്പര്‍ യോ യോ ഹണി സിംഗിന്റെ പുതിയ ഗാനത്തിനെതിരെ നടി നീതു ചന്ദ്ര പട്ന ഹൈക്കോടതിയില്‍. ഹണി സിങ്ങിന്റെ ‘മാനിയാക്’ എന്ന ഗാനത്തില്‍ അശ്ലീലത ആരോപിച്ചാണ് നീതു ചന്ദ്ര ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഗാനത്തിന്റെ വരികള്‍ മാറ്റാന്‍ കേസിലെ കക്ഷികളോട് കോടതി നിര്‍ദ്ദേശിക്കണമെന്ന് നീതു ചന്ദ്ര ഹര്‍ജിയില്‍ പറയുന്നു. ഈ ഗാനം ‘പ്രകടമായി പരസ്യമായി ലൈംഗികത ചിത്രീകരിക്കുന്നു’ എന്നും ‘സ്ത്രീകളെ വെറും ലൈംഗിക വസ്തുക്കളായി കാണിക്കുന്നു’ എന്നും ആരോപിച്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി […]
Read more

Recent News

Advertisement
WhiteswanTV Footer