Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #news

’60 വർഷമായി ഇവിടെ, പഞ്ചായത്തിൽ എഴുതിക്കൊടുത്തിട്ടും വീട് ലഭിച്ചില്ല തെരുവിലാണ് ഇപ്പോൾ

ഇടുക്കി:ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഇടുക്കി പൂപ്പാറ പന്നിയാർ പുഴയോരത്തെ അനധികൃത കയ്യേറ്റങ്ങൾ റവന്യു വകുപ്പ് പൊളിച്ചുനീക്കി തുടങ്ങി. 29 കുടുംബങ്ങളുടെ വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് ഒഴിപ്പിക്കുന്നത്. പുനരധിവാസം ഉറപ്പാക്കാതെയുള്ള നടപടി മനുഷ്യവിരുദ്ധമാണെന്ന് ആരോപിച്ച് പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാന്തൻപാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നടപടിയുടെ ഭാഗമായി പന്നിയാർ […]
Read more

കോഴിക്കോട് പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപാനികളുടെ ആക്രമണം

കോഴിക്കോട്: കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും മദ്യപാനികളുടെ ആക്രമണംഓഫീസ. മെഡിക്കൽ കോളജ് സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അനിൽകുമാറിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം.കോഴിക്കോട് ചെറുകുളത്ത് വെച്ചാണ് ആക്രമണമുണ്ടായത്. ആറ് പേർക്കെതിരെ ഏലത്തൂർ പൊലീസ് കേസെടുത്തു. അനിൽകുമാറും കുടുംബവും കാറിൽ വേങ്ങേരിയിലേക്ക് യാത്ര പോകവെയായിരുന്നു ആക്രമണം. ചെറുകുളത്ത് വെച്ച് എതിരെ മറ്റൊരു വാഹനം വന്നപ്പോഴുണ്ടായ ബ്ലോക്കിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. ബ്ലോക്കിൽ നിന്നൊഴിവാകാൻ വേണ്ടി പിന്നിലുള്ള വാഹനങ്ങൾ പിറകോട്ടെടുക്കാൻ ആവശ്യപ്പെട്ടതോടെ ആറംഗ മദ്യപസംഘം അനിൽകുമാറിനെ […]
Read more

കുമരകത്തിന്റെ വികസന അവഗണന; ഐഎൻടിയുസി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോട്ടയം: കോട്ടയം- കുമരകം- വൈക്കം റോഡ് വീതികൂട്ടി നവീകരിക്കുക, വേമ്പനാട്ട് കായലും അനുബന്ധ തോടുകളും ആഴം കൂട്ടി വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോണത്താറ്റു പാലത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു. കുമരകം മാർക്കറ്റിന് സമീപം നടന്ന ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്തമായ […]
Read more

പുനർ നിർമിച്ച നിസ്കാര പള്ളി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: പുനർ നിർമിച്ച ഓമശേരി ഉരുളോത്ത് നിസ്കാര പള്ളി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പള്ളി പരിപാലന കമ്മിറ്റി പ്രസിഡന്റ് വി.കെ സൈനുദ്ദീൻ ഫൈസി അധ്യക്ഷനായി.ചോലക്കൽ ജുമാ മസ്ജിദ് മുദരിസ് ശാഫി അഹ്സനി പെരുവയൽ മുഖ്യപ്രഭാഷണം നടത്തി. വി.കെ ഹിഷാം ഖിറാഅത്ത് നിർവഹിച്ചു. കോൺട്രാക്ടർ ജോൺസൺ മംഗലത്തിനെ ആദരിച്ചു.സയ്യിദ് അലി അക്ബർ തങ്ങൾ കൊളത്തക്കര, പി.വി അബ്ദുറഹ്മാൻ, സി. ഇബ്രാഹിം മുസ്‌ലിയാർ,നാസർ ഫൈസി കൂടത്തായി, സി.കെ ഹുസൈൻ നിബാരി, കെ. മൊയ്തു മൗലവി,പി.കെ മുഹമ്മദ്,കെ. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix