Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുമരകത്തിന്റെ വികസന അവഗണന; ഐഎൻടിയുസി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം- കുമരകം- വൈക്കം റോഡ് വീതികൂട്ടി നവീകരിക്കുക, വേമ്പനാട്ട് കായലും അനുബന്ധ തോടുകളും ആഴം കൂട്ടി വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

കോണത്താറ്റു പാലത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു. കുമരകം മാർക്കറ്റിന് സമീപം നടന്ന ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ വികസനം സ്തംഭനാവസ്ഥയിലാണെന്നും ഇത് ജനപ്രതിനിധി കൂടിയായ മന്ത്രി വി.എൻ. വാസവന്റെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയോര മേഖലകളെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കുമരകം റോഡിനോടുള്ള അവഗണന തുടർന്നാൽ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് മുന്നറിയിപ്പ് നൽകി.

ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അച്ചൻകുഞ്ഞ് ചേക്കോന്ത അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി ഭാരവാഹികളായ അഡ്വ. ജി. ഗോപകുമാർ, നന്തിയോട് ബഷീർ, പി.വി. പ്രസാദ്, സണ്ണി കാഞ്ഞിരം തുടങ്ങിയവരും ഐ.എൻ.ടി.യു.സി സംസ്ഥാന-ജില്ലാ നേതാക്കളായ അനിയൻ മാത്യു, ജിജി പോത്തൻ, റൂബി ചാക്കോ എന്നിവരും പ്രസംഗിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ സി.ജെ. സാബു, സുമേഷ് കാഞ്ഞിരം, നേതാക്കളായ ബിജു കൂമ്പിക്കൽ, ബിജു വലിയമല, ആർപ്പൂക്കര തങ്കച്ചൻ, ബൈജു പി. ജോർജ്ജ്, ടോണി തോമസ്, സിബി വാഴൂർ, പി.എച്ച്. അഷറഫ്, കെ.പി. മുകുന്ദൻ, പി.വി. സുരേന്ദ്രൻ, സക്കീർ ചങ്ങംപള്ളി, ചാണ്ടി മണലേൽ, എ.വി. തോമസ്, ജോർജ്ജ് വർഗ്ഗീസ്, മോഹൻ കെ. തോട്ടുപുറം, പി.വി. വിവേക്, പി.കെ. പൊന്നപ്പൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer