Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: development

പാലാ റിംഗ് റോഡ് രണ്ടാം ഘട്ടം; സ്ഥലമേറ്റെടുപ്പിന് 5 കോടി രൂപ അനുവദിച്ചു

കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാലാ റിംഗ് റോഡ് രണ്ടാം ഘട്ട നിർമ്മാണത്തിന് വേഗതയേറുന്നു. പദ്ധതിയുടെ രണ്ടാം റീച്ചിനാവശ്യമായ സ്ഥലമേറ്റെടുപ്പിനായി കിഫ്ബി വഴി ആദ്യഗഡുവായി 5 കോടി രൂപ സർക്കാർ അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. കിഫ്ബി ഗവേണിങ് ബോഡി യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകി തുക അനുവദിക്കാൻ തീരുമാനമായത്. പാലാ–പൊൻകുന്നം സംസ്ഥാനപാതയിലെ പന്ത്രണ്ടാം മൈൽ ഭാഗത്തുനിന്ന് ആരംഭിച്ച് കണ്ണാടിയുറുമ്പ് സ്കൂൾ ജംഗ്ഷൻ വഴി പൂഞ്ഞാർ റോഡിലെ ചെത്തിമറ്റത്ത് എത്തിച്ചേരുന്ന രീതിയിലാണ് […]
Read more

കുതിപ്പിനൊരുങ്ങി കടുത്തുരുത്തി; ബൈപ്പാസ് നിർമ്മാണം അവസാന റൗണ്ടിലേക്ക് മാർച്ച് പകുതിയോടെ ടാറിംഗ് പൂർത്തിയാകും

കോട്ടയം: കോട്ടയം- എറണാകുളം സംസ്ഥാന പാതയിലെ യാത്രാക്ലേശത്തിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കുന്ന കടുത്തുരുത്തി ടൗൺ ബൈപ്പാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തിയതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ഐ.ടി.സി ജംഗ്ഷനിൽ അവസാനിക്കുന്ന ബൈപ്പാസ് റോഡിന്റെ ടാറിംഗ് ജോലികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ റോഡ് ബലപ്പെടുത്തുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ബി.എം & ബി.സി നിലവാരത്തിലാണ് ബൈപ്പാസ് നിർമ്മാണം ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബിറ്റുമിൻ മെക്കാഡം (BM) […]
Read more

പാലയ്ക്കാട്ടുമലയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; പുതിയ ട്രാൻസ്ഫോർമർ കമ്മീഷൻ ചെയ്തു

കോട്ടയം: വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുപോന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് അറുതി വരുത്തിക്കൊണ്ട് പാലയ്ക്കാട്ടുമലയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ്, എസ്ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവയുൾപ്പെടെ ഇരുന്നൂറിലധികം ഉപഭോക്താക്കൾക്ക് പുതിയ ട്രാൻസ്ഫോർമർ ഗുണകരമാകും. മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി […]
Read more

കുമരകത്തിന്റെ വികസന അവഗണന; ഐഎൻടിയുസി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോട്ടയം: കോട്ടയം- കുമരകം- വൈക്കം റോഡ് വീതികൂട്ടി നവീകരിക്കുക, വേമ്പനാട്ട് കായലും അനുബന്ധ തോടുകളും ആഴം കൂട്ടി വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോണത്താറ്റു പാലത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു. കുമരകം മാർക്കറ്റിന് സമീപം നടന്ന ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്തമായ […]
Read more

കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി നിർവഹിക്കും; 283 കോടിയുടെ വികസന പദ്ധതികൾ നാടിന് സമർപ്പിക്കും

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ ആധുനിക സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ 11 പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനം ഫെബ്രുവരി 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നുമായി 283 കോടി രൂപ ചെലവിട്ടാണ് പദ്ധതികൾ പൂർത്തിയാക്കിയത്. ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി മന്ത്രി വി.എൻ. വാസവൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളുമുള്ള അത്യാധുനിക സർജിക്കൽ ബ്ലോക്കാണ് പദ്ധതിയിലെ […]
Read more

കുമരകം ഹൈസ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് തുടക്കം

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനം ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുമരകം മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മൈതാനത്ത് വളർന്നുനിൽക്കുന്ന പുല്ലും കാടും വെട്ടിത്തെളിക്കുന്ന ജോലികൾ പുരോഗമിക്കുന്നത്. കഴിഞ്ഞ വർഷം പഞ്ചായത്തും മാസ്റ്റേഴ്‌സ് ക്ലബ്ബും ചേർന്ന് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഗ്രൗണ്ട് വൃത്തിയാക്കിയിരുന്നെങ്കിലും, മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് വീണ്ടും കാടുപിടിക്കുന്നത് കായികതാരങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന രീതിയിൽ മൈതാനം നവീകരിക്കണമെന്ന […]
Read more

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; നേര്‍ത്ത ശബ്ദത്തിൽ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു

കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മുഴുവന്‍ പതിയെ ചലിപ്പിച്ചെന്നും നേര്‍ത്ത ശബ്ദത്തില്‍ ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎല്‍എയുടെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണ്. എംഎല്‍എയുടെ ആരോഗ്യനില ഇന്നലത്തെതിനേക്കാള്‍ മെച്ചപ്പെട്ടു. ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടര്‍ ചികിത്സകള്‍ക്കുള്ള തീരുമാനങ്ങളെടുക്കും. എന്നാല്‍ വെന്റിലേഷന്‍ എത്ര ദിവസം തുടരണം എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer