Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലയ്ക്കാട്ടുമലയിൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം; പുതിയ ട്രാൻസ്ഫോർമർ കമ്മീഷൻ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുപോന്ന രൂക്ഷമായ വോൾട്ടേജ് ക്ഷാമത്തിന് അറുതി വരുത്തിക്കൊണ്ട് പാലയ്ക്കാട്ടുമലയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ്, എസ്ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവയുൾപ്പെടെ ഇരുന്നൂറിലധികം ഉപഭോക്താക്കൾക്ക് പുതിയ ട്രാൻസ്ഫോർമർ ഗുണകരമാകും.

മരങ്ങാട്ടുപള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിൻലാൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോർജ് വയലിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജൂബി തെക്കേൽ, പഞ്ചായത്തംഗം പി. പ്രസീത, മീനച്ചിൽ താലൂക്ക് വികസന സമിതിയംഗം പീറ്റർ പന്തലാനി, പൗരസമിതി കൺവീനർ ജയ്മോൻ പുതിയാമറ്റത്തിൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു. വോൾട്ടേജ് പരിഹാരത്തിനായി മുൻകൈയെടുത്ത ജോയി കല്ലമ്പള്ളിൽ, ഷാജി മേൽവെട്ടം, ജോയി കളത്താനാൽ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരും ചടങ്ങിന്റെ ഭാഗമായി.

പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ നേതൃത്വം നൽകിയ എക്സിക്യൂട്ടിവ് എൻജിനീയർ മാത്തുക്കുട്ടി ജോർജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്. ബിബിൻ എന്നിവരെയും വൈദ്യുതി വകുപ്പ് ജീവനക്കാരെയും നാട്ടുകാർ ചടങ്ങിൽ അനുമോദിച്ചു. പ്രദേശത്തിന്റെ നിലവിലെ വൈദ്യുതി വിതരണ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്കും ഈ പദ്ധതി വലിയ കരുത്താകുമെന്ന് നാട്ടുകാർ പ്രത്യാശ പ്രകടിപ്പിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix