Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുലിന് സുപ്രീം കോടതിയിലും രക്ഷയില്ല ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി നിർണായക ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ അമ്പരപ്പിക്കുന്ന ഉത്തരവ്. യഥാർഥ ബലാത്സംഗക്കേസുകൾ വിചാരണക്കോടതികൾ തിരിച്ചറിയുക തന്നെ വേണമെന്നും ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറയുകയുണ്ടായി.

ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നൽകിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ് ശ്രദ്ധേയമാകുന്നത്. വിവാഹിതയായ സ്ത്രീ, തന്നെ ഒരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ.

വിവാഹം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന എല്ലാ സംഭവങ്ങളേയും വിവാഹ വാഗ്ദാനം ചെയ്തുള്ള പീഡനങ്ങളായി കണക്കാക്കാനാകില്ലെന്നാണ് സുപ്രിംകോടതിയുടെ വിശദീകരണം. പ്രതി ലൈംഗിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം വിവാഹ വാഗ്ദാനം നൽകുകയും തുടക്കം മുതൽ വാഗ്ദാനം നിറവേറ്റാൻ യാതൊരു ഉദ്ദേശവുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുമ്പോഴാണ് ഐപിസി (IPC) സെക്ഷൻ 375 പ്രകാരമുള്ള കേസ് നിലനിൽക്കുകയെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഈ കേസിലെ പരാതിക്കാരി വിവാഹിതയാണ്. അതിനാൽ തന്നെ പ്രതിക്കെതിരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസ് റദ്ദാക്കിക്കുന്ന സാഹചര്യവും ഉണ്ടായി.

എന്നാൽ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് വരുമ്പോൾ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്നത് രാഹുൽ മാങ്കുട്ടത്തിലിനെതിരെയുള്ള ബലാത്സംഘ കേസ് തന്നെയാണ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രക്ഷപെടാനുള്ള വഴി രാഹുലിന് മുന്നിൽ തുറക്കുമോയെന്ന ചോദ്യങ്ങൾ പല ഭാഗത്തുനിന്ന് ഉയർന്നു വരുന്നുണ്ട്.

എന്നാൽ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ഭ്രൂണഹത്യ കേസ് നിലനിൽക്കുന്നുണ്ട്. ആ കേസ് ഉള്ളടത്തോളം കാലം രാഹുൽ ഈ കേസിൽ നിന്ന് രക്ഷപെടില്ലയെന്നതാണ് വാസ്തവം. സുപ്രിം കോടതിയുടെ ഈ ഉത്തരവ് കണ്ടു രാഹുലിനെ അനുകൂലിക്കുന്നവർ നിരാശരാകുകയേ ഉള്ളു എന്ന് എടുത്ത് പറയേണ്ടത് തന്നെയാണ്. കയ്യിലിരുപ്പ് ശരിയല്ലായെങ്കിൽ ഇത്തരം ഉത്തരവുകൾ പോലും രക്ഷിക്കില്ലയെന്ന ബോധ്യം രാഹുലിന് ഉണ്ടാകേണ്ടത് അനിവാര്യമാണ്.

ഒരു നിയമസഭാ സാമാജികൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ക്രൂര കൃത്യങ്ങളാണ് രാഹുൽ ചെയ്തിരിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി ഉയർന്ന പരാതികൾ സത്യമല്ല എന്ന് ഇപ്പോഴും വാദിക്കുകയാണ് രാഹുൽ. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പോയിന്റുകൾ നിരത്തി രാഹുൽ വാദിക്കുന്നത് കേരളം മൊത്തം കണ്ടു. ഇത്രയൊക്കെ ചെയ്തു കൂട്ടിയിട്ടും താൻ ഒന്നും ചെയ്തിട്ടില്ലായെന്ന് വാദിക്കാൻ എങ്ങനെയാണു രാഹുലിന് കഴിയുന്നതെന്ന് ആക്ഷേപവും ഉയർന്നു വരുന്നുണ്ട്.

അതേസമയം, രാഹുലിനെതിരായ ബലാത്സം​ഗക്കേസിലെ മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് രാഹുലിൻ്റെ സുഹൃത്ത് ഫെന്നി നൈനാൻ ഇപ്പോൾ മാധ്യമങ്ങളെ അറിയിച്ചിരിക്കുകയാണ്. നീതിപൂർവ്വമായ നടപടിയാണ് അതിജീവിതയ്ക്ക് വേണ്ടതെങ്കിൽ പൊലീസിന് പരാതി കൊടുത്താൽ പോരേയെന്നും തനിക്കെതിരെ കോൺഗ്രസ് നേതാക്കൾക്ക് പരാതി നൽകേണ്ടതുണ്ടോ എന്നും ഫെന്നി നൈനാൻ ചോദിക്കുകയും ചെയ്തു.

രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടാണ് കോൺഗ്രസ് നേതാക്കൾക്ക് അതിജീവിത പരാതി കൊടുത്തത്. താൻ അതിജീവിതയുടെ പേര് വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ പരസ്യപ്പെടുത്തിയിട്ടില്ല. ആരാണ് സ്വകാര്യ ചാറ്റുകൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മയാണ് പുറത്തുവിട്ടത്. അതിജീവിത മാധ്യമപ്രവർത്തകയായ ലക്ഷ്മി പത്മക്കെതിരെ കേസ് കൊടുക്കാൻ തയ്യാറാകണം. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. മൂന്നാമത്തെ അതിജീവിതയ്ക്കെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്നും ഫെന്നി നൈനാൻ കൂട്ടിച്ചേർത്തു

എന്നാൽ രാഹുലിനെ പിന്തുണയ്ക്കുന്നവർ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. എത്രയൊക്കെ വാദിച്ചാലും നീതി എപ്പോഴും ബാധിക്കപെട്ടവർക്കായിരിക്കും. സുപ്രീം കോടതിയുടെ ഈ നിർണായക ഉത്തരവ് കണ്ട് രാഹുൽ ആശ്വസിക്കേണ്ട എന്ന് തന്നെ പറഞ്ഞു വെക്കേണ്ടി വരും. ഏതായാലും രാഹുൽ മാങ്കുട്ടത്തിലിന് ഇനി ഈ കുരുക്കിൽ നിന്ന് ഊരാൻ കഴിയില്ല എന്നതാണ് വാസ്തവം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer