Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി ഏഴിന്

തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കും. ബജറ്റ് ഫെബ്രുവരി ഏഴിനാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കമാകും. ജനുവരി 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 10 മുതല്‍ 12 വരെ ബജറ്റ് ചർച്ച നടക്കും.
Read more

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വിറ്റ അസിസ്റ്റന്റ് ജയിലര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വില്‍പ്പന നടത്തിയ അസിസ്റ്റന്റ് ജയിലർ അറസ്റ്റില്‍. വിയ്യൂർ പൊലീസാണ് അസി. ജയിലര്‍ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഷംസുദ്ദീന്റെ കൈവശം ബീഡിപ്പൊതികൾ കണ്ടെത്തിയത്. 200 രൂപ വില വരുന്ന ഒരു ബണ്ടിൽ ബീഡി 4,000 രൂപയ്ക്കായിരുന്നു ഷംസുദ്ദീന്‍ തടവുകാര്‍ക്ക് വിറ്റിരുന്നത്.
Read more

ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി; പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ

നെയ്യാറ്റിന്‍കര: ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. മരണം സംഭവിച്ചതിന് ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളോ വിഷം ഉള്ളിൽ ചെന്ന സാഹചര്യമോ ഇല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞതിനു ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. വിഷാശം ഉണ്ടോയെന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. […]
Read more

ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം […]
Read more

ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന ആർ അശ്വിന്റെ പരാമർശം; പിന്തുണച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ

ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ. കൃത്യതയുള്ള കാര്യമാണ് അശ്വിൻ പറഞ്ഞതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും അത് സൗകര്യപ്രദമായ ഭാഷയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. ‘ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന്‍ മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി […]
Read more

വണ്ടിപ്പെരിയാറിൽ തീപ്പിടിത്തമുണ്ടായി വൻ നാശനഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാറിൽ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. ശനിയാഴ്ച്ച വെളുപ്പിന് നാലോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി.
Read more

എഡിജിപി അജിത്കുമാറിന് പകരം ബറ്റാലിയൻ ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ നീക്കി. പൊലീസ് ആസ്ഥാനത്തെ എ‍ഡിജിപി എസ് ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു പുതിയ ഉത്തരവിറക്കിയത്. ബുധനാഴ്ച ശ്രീജിത്ത് ചുമതലയേറ്റു. ഈ മാസം 18 വരെ അജിത് കുമാർ അവധിയിലാണ്. അജിത് കുമാറിനെതിരായ അന്വേഷണം വന്നപ്പോൾ സേനയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ അജിത്തിനെ ബറ്റാലിയനി‍ൽ നിലനിർത്തിയിരുന്നു.
Read more

പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം; വിമത വൈദികര്‍ക്കെതിരെ സീറോ മലബാര്‍ സഭ

കൊച്ചി: പ്രതിഷേധ പ്രാര്‍ത്ഥനാ യജ്ഞം നടത്തുന്ന വിമത വൈദികര്‍ക്കെതിരെ സീറോ മലബാര്‍ സഭ സിനഡ്. 21 വൈദികര്‍ക്കെതിരെയാണ് നടപടി. സഭ ഭയപ്പെടുത്തുകയാണെന്നും എന്നാൽ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും വൈദികര്‍ പറഞ്ഞു. ബിഷപ്പ് ഹൗസ് അതിക്രമിച്ചുകയറി പ്രതിഷേധ പ്രാര്‍ത്ഥന നടത്തിയെന്ന് ചൂണ്ടികാട്ടി സിറോ മലബാര്‍ സഭ നടപടിയെടുക്കുമെന്ന് സിനഡ് യോഗം തീരുമാനമെടുത്തു. പുതിയ കൂരിയന്മാരെ എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ്പ് ഹൗസില്‍ നിയമിച്ചതിനാണ് പ്രതിഷേധത്തിന് കാരണമായത്. ഭിന്നിപ്പിച്ച ഭരിക്കാനുള്ള നീക്കമാണ് സഭയില്‍ നടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതുവരെ പ്രതിഷേധവുമായി […]
Read more

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബുധനാഴ്ച രാത്രി ഒരു മണിക്കായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. കൃഷ്ണന്‍കുട്ടിയെ ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. ഭയന്നോടിയ 27 പേര്‍ക്കാണ് പരുക്കേറ്റത്. മുക്കാല്‍ മണിക്കൂറിന് ശേഷം ആനയെ തളക്കുകയും ചെയ്തു. രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
Read more

308 തസ്‌തികയിൽ പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി

308 തസ്‌തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പുറത്തിറക്കി. 84 തസ്തികയിൽ നേരിട്ടും 29 എണ്ണത്തിൽ തസ്‌തികമാറ്റം വഴിയും 9 എണ്ണം സ്പെഷ്യൽ റിക്രൂട്‌മെന്റും 186 തസ്തികയിൽ എൻസിഎ നിയമനവുമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 29 രാത്രി 12 വരെയാണ്. അപേക്ഷ സമർപ്പിക്കുന്നതിനായി keralapsc.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. സെക്രട്ടറിയറ്റ്/പിഎസ്‌സി/അഡ്വക്കറ്റ് ജനറൽ ഓഫിസ് തുടങ്ങിയ വയിൽ അസിസ്‌റ്റന്റ്‌/ഓഡിറ്റർ (സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്), പൊലീസ് വകുപ്പിൽ സബ് ഇൻ സ്പെക്ട‌ർ ഓഫ് പൊലീസ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ, സിവിൽ […]
Read more

Recent News

Advertisement
WhiteswanTV Footer