Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ലൈസൻസില്ലാതെ ബിസിനസ്സ്: നിരോധിക്കാനൊരുങ്ങി കുവൈത്ത് മന്ത്രാലയം

കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസുകൾ ഇല്ലാതെ കുവൈത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. റിപ്പോർട്ട് പ്രകാരം അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും നിന്ന് ബിദൂനികളെയും പ്രവാസികളെയും ഈ നിയമം വിലക്കുന്നു. വ്യാപാര നാമങ്ങൾ, ലൈസൻസുകൾ, ഔദ്യോഗിക അംഗീകാരങ്ങൾ അല്ലെങ്കിൽ വാണിജ്യ രജിസ്ട്രേഷനുകൾ ഉപയോഗിക്കാൻ പ്രവാസികളെ അനുവദിക്കുന്നത് നിരോധിക്കുന്നതും ഇതിൽപ്പെടുന്നു. നിയമലംഘനം നടത്തുന്നതായി സംശയിക്കപ്പെടുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം […]
Read more

ആന എഴുന്നള്ളിപ്പ് സ്റ്റേ ചെയ്തത് ഉത്സവങ്ങള്‍ തടസ്സപ്പെടാതിരിക്കാൻ: സുപ്രീംകോടതി

ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിക്കുന്ന കേരള ഹൈക്കോടതി വിധി സ്റ്റേ ചെയ്തത് ഉത്സവങ്ങൾ തടസ്സപ്പെടാതിരിക്കാനാണെന്ന് സുപ്രീംകോടതി. മൂന്നുമീറ്റര്‍ അകലം പാലിക്കണമെന്ന് ആനകളോട് എങ്ങനെ നിർദേശം നൽകുമെന്നും സുപ്രീംകോടതി ചോദിച്ചു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലെ നടപടികള്‍ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി പരിശോധിക്കണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസ്സമ്മതിച്ചു. ആന എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിധി പ്രസ്താവിച്ച ഹൈക്കോടതി ബെഞ്ചിനെതിരെ പൂര പ്രേമിസംഘം എന്ന സംഘടനയാണ് സുപ്രീംകോടതിയെ […]
Read more

അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് റിയാദിലെ കോടതി വീണ്ടും പരിഗണിക്കും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുന്നത്. ഇത് എട്ടാം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴിയാണ് കോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം നീണ്ടുപോകുകയാണ്. മോചന ഉത്തരവ് ഇന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. 2006 […]
Read more

താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാറെ പരിഹസിച്ച് വനംമന്ത്രി

വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവർക്ക് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. മന്ത്രി രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണെന്നും ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും വനംമന്ത്രി പരിഹസിച്ചു
Read more

റോഡിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചുനടന്നാൽ പിഴ ഈടാക്കണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കെ ബി ഗണേഷ് കുമാർ

മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നവർക്കെതിരെ പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. തന്റെവ്യക്തിപരമായ അഭിപ്രായം ആണിതെന്നും ഗണേഷ് കുമാർ പറഞ്ഞു. പലരും മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോൾ പോലും ഇടത്തും വലത്തും നോക്കാറില്ല. റോഡിൽ ഉണ്ടാകുന്ന പല അപകടങ്ങൾക്കും നടയാത്രക്കാരുടെ അശ്രദ്ധ കാരണമാണ്. കഴിഞ്ഞ വർഷത്തേക്കാൾ റോഡ് അപകടങ്ങൾ ഈ വർഷം കൂടുതലാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പ്രധാനപ്പെട്ട കാരണം നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read more

നരേന്ദ്രമോദി അമേരിക്കയില്‍:ട്രംപുമായി നാളെ കൂടിക്കാഴ്ച

രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി എത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നൽകി അമേരിക്ക. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. അനധികൃത കുടിയേറ്റക്കാരെ വിലങ്ങുവെച്ച് തിരിച്ചയച്ചത് ഇന്ത്യയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ നിന്ന് സൈനിക വിമാനങ്ങള്‍ വാങ്ങുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. കൂടാതെ ഈ വര്‍ഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി […]
Read more

സാമ്പത്തിക ബാധ്യത: എടിഎം കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയയാൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പറമ്പിൽ കടവ് പാലത്ത് എ ടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി വിജേഷ് ആണ് ചേവായൂർ പൊലീസിന്റെ കസ്റ്റഡിയിലായത്. രാത്രി പട്രോളിംഗ് നടത്തിയ പൊലീസ് എ ടി എം കൗണ്ടറിനുള്ളിൽ നിന്നും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. സാമ്പത്തിക ബാധ്യത തീർക്കാനാണ് പോളിടെക്നിക് ബിരുദധാരികൂടിയായ ഇയാൾ മോഷണം നടത്താൻ ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചെറിയ ഗ്യാസ് സിസ്റ്റർ അടക്കമുള്ളവ പൊലീസ് ഇയാളിൽ നിന്നും കണ്ടെത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more
പുതിയ ആദായ നികുതി ബിൽ നാളെ അവതരിപ്പിച്ചേക്കും സാധാരണക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ആദായ നികുതി ബിൽ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. നിയമം 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 600 പേജുകളുള്ള നിര്‍ദ്ദിഷ്ട നിയമം ആദായനികുതി ചട്ടം 2025 എന്ന പേരിലായിരിക്കും അറിയപ്പെടുക. ആകെ 23 അധ്യായങ്ങളും, 536 വകുപ്പുകളുമാണ് നിയമത്തിലുണ്ടാവുക. നിലവിലെ ആദായ നികുതി നിയമത്തിന് 298 വകുപ്പാണുള്ളത്. പുതിയ ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് വിജ്ഞാപനം ഇറക്കുന്നതോടെയാണ് […]
Read more

ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും; ആരോഗ്യനില തൃപ്തികരം

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ സ്റ്റേജിൽ നിന്ന് വീണു പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും. 44 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിനു ശേഷമാണ് ഉമ തോമസ് നാളെ ഡിസ്ചാർജ് ആകുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ 29നാണ് എംഎൽഎയ്ക്ക് അപകടം ഉണ്ടായത്. തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീർക്കെട്ടുമായിരുന്നു പ്രധാന പ്രശ്നം. ഡിസ്ചാർജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് […]
Read more

2024 ല്‍ കേരളത്തിലെത്തിയത് രണ്ടേകാല്‍ കോടി സഞ്ചാരികള്‍; കെ-ഹോംസ് ആദ്യഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട്‌കൊച്ചി എന്നീ നാല് കേന്ദ്രങ്ങളില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച കെ-ഹോംസ് പദ്ധതി ആദ്യ ഘട്ടത്തില്‍ കോവളം, കുമരകം, മൂന്നാര്‍, ഫോര്‍ട്ട്‌കൊച്ചി എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 2024 ല്‍ 2,22,46,989 സഞ്ചാരികള്‍ കേരളത്തിലെത്തിയതായും അദ്ദേഹം നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി. ആതിഥേയ ശൃംഖലയുടെ വിപുലീകരണത്തിലൂടെ കേരള ടൂറിസത്തിന് പുതിയ മാനങ്ങള്‍ കൈവരിക്കാനാകുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റില്‍ കെ-ഹോംസ് പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാല് […]
Read more
Advertisement
WhiteswanTV Footer