Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

കോട്ടയം: പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരം ബുധനാഴ്ച 2.30-ന് കോട്ടയത്ത്. കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്‍ത്തിയ അദ്ദേഹം തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കലാമണ്ഡലം ഗോപിയുടെ നവരസങ്ങള്‍ ചിത്രീകരിച്ചു. 2001 മുതലാണ് മോപ്പസാങ് കഥകളി ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. ആദ്യംവരച്ച 150 ചിത്രങ്ങള്‍ ഒരിക്കല്‍പോലും കഥകളി നേരില്‍ക്കാണാതെയായിരുന്നു. ഇതുവരെ അഞ്ഞൂറിലധികം കഥകളി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്രശസ്ത […]
Read more

തീപ്പിടുത്തം പതിവാകുന്നു; കെ.എസ്.ആര്‍.ടി.സി.ബസുകളില്‍ അഗ്നിശമന ഉപകരണം സ്ഥാപിക്കുന്നു

കൊല്ലം: തീപ്പിടുത്തം പതിവാകുന്ന സാഹചര്യത്തിൽ കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് നടത്തുന്ന എല്ലാ ബസുകളിലും അഗ്നിശമനാ ഉപകരണം (ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ) സ്ഥാപിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഉള്‍പ്പെടെ ഓടി കൊണ്ടിരിക്കുന്ന വാഹനങ്ങളില്‍ തീപ്പിടുത്തം ഉണ്ടാകുന്നത് പരിഗണിച്ചാണ് ഈ തീരുമാനം. കോണ്‍ട്രാക്ട് കാര്യേജുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ അഗ്‌നിശമനാ ഉപകരണം ഉണ്ടായിരിക്കണമെന്ന് മോട്ടോര്‍ വാഹനനിയമം പറയുന്നു. ഇതിനുവേണ്ട ഫയര്‍ എക്സ്റ്റിംഗ്യുഷറുകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍മാര്‍ക്ക് ടെക്‌നിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
Read more

അധ്യാപകന്റെ പെരുമാറ്റം മോശം, ഡേറ്റിങ്ങിനടക്കം വിളിക്കും; അടൂരിലെ 19കാരിയുടെ ആത്മഹത്യയിൽ ആരോപണവുമായി വിദ്യാർത്ഥിയുടെ അമ്മ

പത്തനംതിട്ട: അടൂരിൽ അഗ്നിവീർ പരിശീലന കേന്ദ്രത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണവുമായി മരിച്ച ഗായത്രിയുടെ അമ്മ. അധ്യാപകനിൽ നിന്നും ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കൂടാതെ ഇയാൾ ഡേറ്റിങ്ങിന് ക്ഷണിച്ചത് അടക്കം ക്ഷണിച്ചത് മോശം പെരുമാറ്റം ആണെന്നും പരാതിയിൽ പറയുന്നു. ‘കൊച്ചുങ്ങളെയെല്ലാം ഡേറ്ററിങ്ങിനു വിളിക്കുന്നതാണ് അയാളുടെ രീതി എന്നാണ് ഗായത്രിയുടെ അമ്മ പറയുന്നത്. ഒന്നര വർഷമായി അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥിയാണ് ഗായത്രി. ആത്മഹത്യ എന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. […]
Read more

ഡ്രൈവറില്ല, ഒറ്റ യാത്രയിൽ 40 പേർ; റെയിൽ ബസ് പദ്ധതി അവതരിപ്പിച്ച് ദുബായ്

ദുബായ്: പൊതുഗതാഗതത്തിന്റെ മുഖം മാറ്റാൻ ഒരുങ്ങി ദുബായ്. ഇതിനായി റെയിൽ ബസ് പദ്ധതിയുമായി റോഡ് ​ഗതാ​ഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ​ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്. ലോകത്തിലെ തന്നെ സ്മാർട്ട് സിറ്റി ആകാനുള്ള ദുബായുടെ തയ്യാറെടുപ്പുകളിൽ ഒരു നാഴികക്കല്ലായി റെയിൽ ബസ് പദ്ധതി മാറുമെന്നതിൽ സംശയമില്ല. പൂർണമായും സൗരോർജത്തിൽ ഓടുന്ന റെയിൽ ബസിന് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗത്തിൽ […]
Read more

വന്യമൃ​ഗശല്യത്തിന് നഷ്ടപരിഹാരമല്ല, പ്രശ്നപരിഹാരമാണ് വേണ്ടതെന്ന് ഓർത്തഡോക്സ് സഭ

പത്തനംതിട്ട: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. വന്യമൃ​ഗ ശല്യം കൊണ്ട് മലയോര ജനത പൊരുതി മുട്ടിയെന്നും ജനങ്ങളെ സംരക്ഷിയ്ക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. വന്യമൃഗ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞു. കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ ഇല്ലാതാക്കുകയാണെന്നും കാതോലിക്ക ബാവ വിമർശിച്ചു. 108 മത് […]
Read more

മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ സ്‌നാനം ചെയ്ത് വിജയ് ദേവരകൊണ്ട

പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുത്ത് തെലുങ്ക് സൂപ്പർ താരം വിജയ് ദേവരകൊണ്ട. കൂടാതെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തുകയും ചെയ്തു. അമ്മയ്‌ക്കൊപ്പമാണ് വിജയ് മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രയാഗ് രാജിൽ എത്തിയത്. ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം കുംഭമേളയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നേരത്തെ മലയാള സിനിമാ താരങ്ങളായ ജയസൂര്യയും സംയുക്തയും പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. കുടുംബത്തിനൊപ്പമാണ് ജയസൂര്യ പ്രയാഗ്‌രാജിലെത്തിയത്. അവരുടെ ചിത്രങ്ങളും നടൻ പങ്കുവെച്ചിരുന്നു. […]
Read more

‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’; മോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം, AI ഉച്ചകോടിക്ക് തുടക്കം

പാരീസ്: എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാൻ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിൽ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴവിരുന്നിനെത്തിയ ദൃശ്യങ്ങളും ഇമ്മാനുവല്‍ മാക്രോണ്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അത്താഴവിരുന്നിനെത്തിയിരുന്നു. എന്റെ സുഹൃത്തായ മാക്രോണിനെ കാണാനായതില്‍ […]
Read more

ബ്രോസ്റ്റഡ് ചിക്കന്‍ ഇല്ലെന്ന് പറഞ്ഞപ്പോൾ ആക്രമണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കന്‍ തീർന്നുപോയെന്നു പറഞ്ഞതിന്റെ പേരിൽ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിൽ എത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് ചോദിച്ചു. ചിക്കൻ ഇല്ലായെന്നും തീര്‍ന്നുപോയെന്നും ജീവനക്കാരൻ പറഞ്ഞു. ഇതിന്റെ പേരിൽ തർക്കം ഉണ്ടാവുകയും തുടർന്ന് സംഘർഷത്തിൽ എത്തുകയും ചെയ്തു. പരിക്കേറ്റ കട ഉടമയായ പൂനൂര്‍ നല്ലിക്കല്‍ സഈദിനെയും ജീവനക്കാരനായ മെഹദി ആലത്തിനേയും താമരശ്ശേരി […]
Read more

ചികിത്സാചെലവ് നിഷേധിച്ചു; ഇൻഷുറൻസ് കമ്പനി ചികിത്സാ തുക പലിശസഹിതം നൽകണമെന്ന് ഉത്തരവ്

കോഴിക്കോട്: യുവതിയ്ക്ക് ചികിത്സാചെലവ് നിഷേധിച്ചുവെന്ന പരാതിയിൽ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത കേസില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേ കോടതിയുടെ ഉത്തരവ്. കക്കട്ടില്‍ മലയന്റെ പറമ്പത്ത് അരുണ്‍ ലാലിന്റെ ഭാര്യ അനുഷ്യ(30)ക്ക് ചികിത്സയ്ക്കായി വേണ്ടിവന്ന 2,53,716 രൂപ ഒമ്പത് ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായും കോടതിച്ചെലവിലേക്ക് 10,000 രൂപയും ആദിത്യ ബിര്‍ള ഇന്‍ഷുറന്‍സ് കമ്പനി നൽകണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. 2021 ഒക്ടോബര്‍ ഏഴിന് അനുഷ്യ ഭര്‍ത്താവിന്റെയും മകളുടെയും ആരോഗ്യ പരിചരണ കവറേജിന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസിയെടുത്തിരുന്നു. […]
Read more

അമ്മയുടെ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസ്: പ്രതിക്ക് ദിനേശനോട് വർഷങ്ങൾ നീണ്ട പക

ആലപ്പുഴയിൽ അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ചു കൊന്ന കേസിൽ പ്രതിയായ കിരണിന് കൊല്ലപ്പെട്ട ദിനേശനോടുള്ളത് വർഷങ്ങൾ നീണ്ട പക. ഈ പക തന്നെയാണ് ക്രൂരകൃത്യത്തിന് കിരൺ പ്രേരിപ്പിച്ചതും. കിരണും കൊല്ലപ്പെട്ട ദിനേശനും തമ്മിൽ സംഘര്ഷങ്ങള് ഇതിന് മുന്പും നടന്നിട്ടുണ്ട്. നാല് വർഷം മുമ്പ് ദിനേശൻ കിരണിനെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. അന്ന് നിയമനടപടികളിലേക്ക് കിരൺ കടന്നിരുന്നില്ല. കഴിഞ്ഞ പുതുവർഷ ദിനത്തിലും ഇരുവരും തമ്മിൽ സംഘർഷമുണ്ടായിരുന്നു, ഇതിന് മുന്പും കിരൺ ദിനേശനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ […]
Read more
Advertisement
WhiteswanTV Footer