Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

വീട് തല്ലിത്തകര്‍ക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ ജാമ്യത്തിന് നഷ്ടപരിഹാരം കെട്ടിവെക്കണമെന്ന വ്യവസ്ഥയും ഏർപ്പെടുത്താമെന്ന് ഹൈക്കോടതി

കൊച്ചി: വീട് തല്ലിത്തകർക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ പ്രതികൾക്ക് ജാമ്യത്തിനായി നഷ്ടപരിഹാരം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താമെന്ന ഹൈക്കോടതി. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരവും കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഓരോരുത്തരും വളരെ കഷ്ടപ്പെട്ടാണ് അവരുടെ സ്വപ്‍ന ഭവനം നിർമിക്കുന്നത്. മറ്റൊരാൾക്ക് അത് തകർക്കാൻ എളുപ്പമാണ്. അതിനു വേണ്ടി കഷ്ടപ്പെട്ടവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കണം. ശരീരത്തിനേല്‍ക്കുന്ന പരിക്ക് ചികിത്സിച്ച് ഭേദമാക്കാം. സ്വത്തുവകകള്‍ നിശിപ്പിച്ചാല്‍ പണം മാത്രമാണ് […]
Read more

പാമ്പുകടിയേറ്റുള്ള മരണത്തിന് നാലുലക്ഷം രൂപ സഹായം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നല്‍കും. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, മതില്‍, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും. ചീഫ് സെക്രട്ടറി […]
Read more

ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വർധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി

കൊല്ലം: ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്‌സല്‍ നിരക്കുകള്‍ വർധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌കൊറിയര്‍ പാഴ്‌സലുകള്‍ എത്തിക്കുന്നത്. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് വലിയ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. 200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് […]
Read more

കൊല്ലം കോർപറേഷൻ മേയർ സ്ഥാനം രാജിവെച്ച് മേയർ പ്രസന്ന ഏണസ്റ്റ്; പദവി ഒഴിഞ്ഞത് മുന്നണിയിലെ ധാരണ പ്രകാരം

കൊല്ലം: കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാനത്തെ ഒരുവർഷം മേയർ സ്ഥാനം സിപിഐക്കെന്ന ധാരണ പ്രകാരമാണ് പദവി ഒഴിഞ്ഞത്. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധിച്ചിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും ഫെബ്രുവരി അഞ്ചിന് സിപിഐ രാജിവെച്ചിരുന്നു. അന്ന് തന്നെ താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിൻ […]
Read more

അമ്മയുടെ ആൺസുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊന്നു; മൃതദേഹം പാടത്ത് ഉപേക്ഷിച്ചു

ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. പ്രതി കിരൺ കൊലപാതകം നടത്തിയശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. പുന്നപ്ര വാടയ്ക്കലിൽ നടന്ന സംഭവത്തിൽ പ്രതി കിരണിനെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ചയായിരുന്നു പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തെളിവെടുപ്പിനായി പ്രതിയെ പൊലീസ് സംഭവസ്ഥലത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനുമുൻപും […]
Read more

ത്രിവേണി സംഗമത്തില്‍ സ്‌നാനം നടത്തി രാഷ്‌ട്രപതി ദ്രൗപതി മുർമു

പ്രയാഗ് രാജ്: മഹാ കുംഭമേളയില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തി. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30 ഓടെ പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചേർന്ന് സ്വീകരിച്ചു. പക്ഷികൾക്ക് ഭക്ഷണം നൽകിയ ശേഷമാണ് രാഷ്‌ട്രപതി പുണ്യസ്നാനം നടത്തിയത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‌രാജില്‍ ഒരുക്കിയിരുന്നത്. തുടർന്ന് ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തി. […]
Read more

വഴി തടഞ്ഞ് സിപിഎം സമ്മേളനം: പൊലീസ് ഉദ്യോഗസ്ഥർ അധിക സത്യവാങ്മൂലം നൽകണം: ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡിൽ വഴി തടഞ്ഞ് വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം നടത്തിയതിൽ പൊലീസ് അധിക സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സത്യവാങ് മൂലത്തിൽ തൃപ്തിയില്ലെന്ന് പറഞ്ഞ കോടതി കേസ് പരിഗണിക്കുന്നത് മാർച്ച് മുന്നിലേക്ക് മാറ്റി. എം വി ഗോവിന്ദൻ ബുധനാഴ്ച 4 മണിക്ക് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. സിപിഎം നേതാക്കളായ എം.വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ.പ്രശാന്ത്, വി.ജോയി എന്നിവർ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി. ചെയ്തതിനെ ന്യായീകരിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു. സ്റ്റേജ് […]
Read more

ഐസിയു പീഡനക്കേസ്: ഡോ. പ്രീത ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കണമെന്ന് അതിജീവിത

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.സി.യു. പീഡനക്കേസില്‍ ഡോക്ടര്‍ കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐ.ജിക്ക് അതിജീവിത പരാതി നല്‍കി. അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോക്ടര്‍ കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതിയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിത പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐ.ജി. രാജ്പാല്‍ […]
Read more

സ്വന്തമായി വീടില്ലാത്തവർക്ക് വീട് വെയ്ക്കാൻ അനുമതി നൽകിയില്ലെങ്കിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് അനുമതി നൽകിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി.വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും പഞ്ചായത്തോ നഗരസഭയോ അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ അഞ്ച് സെന്‍റും സ്ഥലത്ത് വീട് വെയ്ക്കാനാണ് അനുമതി നൽകേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും […]
Read more

സൗജന്യമായി മട്ടൻ നൽകിയില്ല; ഇറച്ചിക്കടയ്ക്ക് മുന്നിൽ അഴുകിയ മൃതദേഹം ഉപേക്ഷിച്ച് ശ്മശാന ജീവനക്കാരൻ

ചെന്നൈ: സൗജന്യമായി മട്ടൻ ഇറച്ചി നൽകാത്തതിന്റെ വിരോധത്തിൽ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മനുഷ്യമൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരന്‍. തമിഴ്‌നാട്ടിലെ തേനിയിലാണ് സംഭവം. മണിയരശന്‍ എന്നയാളുടെ ‘സംഗീത മട്ടണ്‍സ്റ്റാളി’ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. മട്ടന് ഉയർന്ന നിരക്കാണെന്നും അതുകൊണ്ട് സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിന് കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും […]
Read more
Advertisement
WhiteswanTV Footer